ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബിസിസിഐ ശുപാര്‍ശ ചെയ്തു !

എംഎസ് ധോണിയെ പത്മഭൂഷണ് ശുപാര്‍ശ ചെയ്തു !

ന്യൂഡല്‍ഹി| AISWARYA| Last Updated: ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (14:56 IST)
ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തു. പത്മ പുരസ്‌കാരങ്ങള്‍ക്കായി ബിസിസിഐ ഇക്കുറി ധോണിയുടെ പേര് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂവെന്ന് ഭാരവാഹികളായ ഒരാള്‍ പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനായ ധോണിക്ക് നേരത്തെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍ രത്‌ന ലഭിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോനി. ഇന്ത്യയ്ക്കായി 90 ടെസ്റ്റും 303 ഏകദിനങ്ങളും ധോണി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ആറ് സെഞ്ചുറി അടക്കം 4876 റണ്‍സും ഏകദിനത്തില്‍ 10 സെഞ്ചുറി അടക്കം 9737 റണ്‍സും നേടി.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, കപില്‍ദേവ്, സുനില്‍ ഗവസ്‌ക്കര്‍, രാഹുല്‍ ദ്രാവിഡ്, ചന്തു ബോര്‍ഡെ, ദേവ്ധര്‍, സികെനായിഡു, ലാല അമര്‍നാഥ്, രാജ ബലിന്ദ്ര സിങ്, വിജയ് ആനന്ദ് എന്നിവരാണ് പത്മഭൂഷൺ ലഭിച്ച മറ്റ് ക്രിക്കറ്റ് താരങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :