മോദി അടക്കമുള്ളവരാണ് ഗൗരിയുടെ മരണം ആഘോഷിക്കുന്നവരുടെ പിൻബലം: സഹോദരി

വ്യാഴം, 5 ഒക്‌ടോബര്‍ 2017 (09:56 IST)

മുതിർന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം നോക്കാതെ അപലപിക്കണമായിരുന്നുവെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരിയും സംവിധായകയുമായ കവിത ലങ്കേഷ്. 
 
ഗൗരിയുടെ ഘാതകരെ ഉടൻ പിടികൂടണമെന്നും കവിത ആവശ്യപ്പെടുന്നുണ്ട്. മരണത്തിൽ ഒരിക്കൽ പോലും അപലപിക്കാത്ത നരേന്ദ്ര മോദി അടക്കമുള്ളവരാണ് മരണം ആഘോഷിക്കുന്നവരുടെ പിന്‍ബലമെന്ന് കവിത പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു കവിത. 
 
കേരളം ഗൗരിയുടെ കുടുംബത്തിന് നല്‍കുന്ന മാനസിക പിന്തുണ വളരെ വലുതാണെന്നും കവിത വ്യക്തമാക്കി. സെപ്തംബർ അഞ്ചിനായിരുന്നു ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കി പീഡിപ്പിച്ചു, കൂട്ടുകാരിയേയും പീഡിപ്പിച്ചു; യുവാവ് പിടിയിൽ

വിവാഹ വീട്ടിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കുകയും പിന്നീട് ...

news

നടിയെ ആക്രമിച്ച കേസ്; ദിലീപിനു പങ്കുണ്ടെന്ന് നിർണായക മൊഴി

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നടൻ ദിലീപിനു പങ്കുണ്ടെന്ന് നിർണായക ...

news

കേരളം ഗുജറാത്തിനെ കണ്ടുപഠിക്കണോ? ഗുജറാത്ത് കേരളത്തെ കണ്ട് പഠിക്കണോ?; ആശുപത്രിയെച്ചൊല്ലി സിപിഎം - ഗോയി തർക്കം

ആശുപത്രികൾ എങ്ങനെ നോക്കി നടത്തണമെന്നതിനെ ചൊല്ലി സി പി എം - യോഗി തർക്കം. കേരളം ഗുജറാത്തിനെ ...

Widgets Magazine