Widgets Magazine
Widgets Magazine

‘നോട്ടുനിരോധനം വന്‍ വിജയം, ജിഡിപി കുറയുന്നത് ആദ്യമായല്ല’; വിമർശനങ്ങൾക്കെതിരെ ന്യായീകരണവുമായി മോദി

ന്യൂ​ഡ​ൽ​ഹി, ബുധന്‍, 4 ഒക്‌ടോബര്‍ 2017 (20:03 IST)

Widgets Magazine
 narendra modi , modi statement , GDP , BJP , നരേന്ദ്ര മോദി , ബിജെപി , വ​ള​ർ​ച്ചാ നി​ര​ക്ക് , നോട്ടു നിരോധനം
അനുബന്ധ വാര്‍ത്തകള്‍

ബിജെപി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നോട്ടു നിരോധനത്തിനു ശേഷം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന വിമർശനങ്ങൾ ശക്തമായിരിക്കെ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയുടെ ജിഡിപി കുറയുന്നത് ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എട്ടു തവണ ജിഡിപി 5.7 ശതമാനത്തിനു താഴെയായിരുന്നു. നിലവിലെ വിമർശനങ്ങൾക്ക് ആധാരം വസ്തുതകളല്ല, വികാരമാണ്. നോട്ടു നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒ​രു പാ​ദ​ത്തി​ൽ വ​ള​ർ​ച്ചാ നി​ര​ക്കു കു​റ​യു​ന്ന​ത് സാമ്പത്തിക നിലയ്‌ക്ക് വ​ലി​യ പ്ര​ശ്ന​മ​ല്ല. ഇ​ന്ത്യ​ൻ സാമ്പത്തിക നില ഒ​രി​ക്ക​ൽ ദു​ർ​ബ​ല​മാ​യി​രു​ന്നു. വ​ൻ സാമ്പത്തില ​വി​ദ​ഗ്ധ​ൻ​മാ​രു​ള്ള​പ്പോ​ൾ എ​ങ്ങ​നെ​യാ​യി​രു​ന്നു ഇ​ത് സം​ഭ​വി​ച്ചി​രു​ന്ന​തെന്നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ മ​ൻ​മോ​ഹ​ൻ സിം​ഗി​നെ ല​ക്ഷ്യ​മി​ട്ട് മോ​ദി ചോ​ദി​ച്ചു.

കള്ളപ്പണം ഇല്ലാതാക്കുകയെന്നത് ചെറിയ കാര്യമല്ല. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ചരക്കു സേവന നികുതി മൂന്ന് മാസം കൂടി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ന്യൂ​ഡ​ൽ​ഹി​യി​ൽ ക​മ്പനി സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കവെ മോദി പറഞ്ഞു.

നേരത്തെ, രാ​ജ്യ​ത്ത് വ​ള​ർ​ച്ചാ നി​ര​ക്ക് കു​റ​യു​മെ​ന്ന് റി​സ​ർ​വ് ബാങ്ക് ഗവര്‍ണര്‍ (ആർബിഐ) ഉ​ർ​ജി​ത്ത് പ​ട്ടേ​ൽ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് മോദി രംഗത്ത് എത്തിയത്.

ആര്‍ബിഐയുടെ നിരീക്ഷണം:

രാജ്യത്തെ വളർച്ചാ നിരക്ക് 6.7 ശതമാനമായി കുറയും. പ്ര​തീ​ക്ഷി​ച്ച 7.3 ശ​ത​മാ​നം വ​ള​ർ​ച്ചാ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കില്ല. ​രാജ്യത്ത് വ​രും മാ​സ​ങ്ങ​ളി​ൽ നാണ്യപ്പെരുപ്പം ഇനിയും കൂടും. വിലക്കയറ്റം ഉണ്ടാകാനും സാധ്യത നിലനില്‍ക്കുന്നുണ്ട്. നാണ്യപ്പെരുപ്പം കുറയ്‌ക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ” ആർബിഐ ഗ​വ​ർ​ണ​ർ വ്യക്തമാക്കിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മ​ദ്യം വാ​ങ്ങു​ന്ന​തി​നി​ടെ ത​ർ​ക്കം; ആ​ലു​വ​യി​ൽ സ്ത്രീ​ക്കു കു​ത്തേ​റ്റു - ത​മി​ഴ്നാ​ട് സ്വ​ദേ​ശി പിടിയില്‍

ബി​വ​റേ​ജ​സ് ഔട്ട്ലെറ്റില്‍ നിന്നും മ​ദ്യം വാ​ങ്ങു​ന്ന​തി​നെ ചൊല്ലിയുണ്ടായ ...

news

നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിയുന്നു; ചെലവ് പത്തു കോടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം ഒരുങ്ങുന്നു. മീററ്റിലെ സര്‍ദാനയില്‍ ...

news

ര​സ​ത​ന്ത്രത്തിനുള്ള നോബോല്‍ മൂന്നു പേര്‍ പങ്കിട്ടു

ഈ ​വ​ർ​ഷ​ത്തെ ര​സ​ത​ന്ത്ര നൊ​ബേ​ൽ പ്ര​ഖ്യാ​പി​ച്ചു. സ്വി​റ്റ്സ​ർ​ല​ൻ​ഡു​കാ​ര​നാ​യ ...

news

ജാമ്യത്തിനു തൊട്ടു പിന്നാലെ ദിലീപ് വീണ്ടും സിനിമാ സംഘടനയില്‍; ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്‍കി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ...

Widgets Magazine Widgets Magazine Widgets Magazine