തീരുമാനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് മോദി സര്‍ക്കാരിന്റെ ശൈലിയല്ല: ജയ്റ്റ്‍ലി

കടുത്ത തീരുമാനങ്ങളിൽനിന്ന് ഒളിച്ചോടുന്നതല്ല മോദി സർക്കാരിന്റെ ശൈലി: ജയ്റ്റ്‍ലി

ന്യൂഡല്‍ഹി| AISWARYA| Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (08:00 IST)
ഇന്ത്യല്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് യശ്വന്ത് സിൻഹ ഉൾപ്പെടെയുള്ളവർ നടത്തിയ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി. വ്യക്തമായ രാഷ്ട്രീയ അജൻഡയുള്ളവരാണ് ഇക്കാര്യത്തില്‍ കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ജയ്റ്റ്‍ലി ഇത് വ്യക്തമാക്കിയത്

കടുത്ത തീരുമാനങ്ങളിൽ നിന്ന് ഒളിച്ചോടുന്നതല്ല നരേന്ദ്ര മോദി സർക്കാരിന്റെ ശൈലിയെന്നും യുപിഎ സർക്കാരുകളുടെ കാലത്ത് നിലനിന്നിരുന്ന നയവൈകല്യങ്ങള്‍ പരിഹരിക്കാൻ സാധിച്ചത് ഇത്തരമൊരു നിലപാടുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. നോട്ട് അസാധുവാക്കൽ നടപടിയും ചരക്ക്, സേവന നികുതി (ജിഎസ്ടി) സംവിധാനവും രാജ്യത്തിനു ഗുണം മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ജയ്റ്റ്ലി അവകാശപ്പെട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :