പമ്പുകൾ അടച്ചിടില്ല; സമരം പിൻവലിച്ചു

വ്യാഴം, 12 ഒക്‌ടോബര്‍ 2017 (07:54 IST)

ഒക്ടോബർ 13 വെള്ളിയാഴ്ച നടത്താനിരുന്ന സമരം രാജ്യത്തെ പെട്രോൾ പമ്പുടമകൾ പിൻവലിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ 54,000 പമ്പുകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് പമ്പുടമകൾ നേരത്തെ അറിയിച്ചിരുന്നു.
 
പെട്രോളിയം ഡീലർമാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. പമ്പ് അടച്ചിട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് കേരളത്തിലെ പെട്രോളിയം ഡീലർമാരും വ്യക്തമാക്കിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചിരിക്കുന്നുവെന്നാണ് ഇപ്പോൾ സംഘടന അറിയിക്കുന്നത്.
 
എണ്ണക്കമ്പനികളുമായി ഒപ്പിട്ട കരാർ നടപ്പാക്കുക, വിപണി നിയന്ത്രണ ചട്ടത്തിന് കീഴിലുള്ള ന്യായരഹിത പിഴകൾ ഒഴിവാക്കുക തുടങ്ങിയവയായിരുന്നു പമ്പുടമകളുടെ ആവശ്യങ്ങൾ. ആറു മാസത്തിലൊരിക്കൽ ഡീലർഷിപ്പ് കമ്മിഷൻ വർദ്ധിപ്പിക്കണമെന്നും, ഇന്ധന വിൽപ്പന ജിഎസ്ടിക്ക് കീഴിലാക്കണമെന്നും പെട്രോളിയം ഡീലേഴ്സ് ആവശ്യപ്പെട്ടിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പമ്പ് സമരം സ്ട്രൈക്ക് പെട്രോൾ Pump Strike Petrol

വാര്‍ത്ത

news

സരിതയുടെ കത്തിൽ മോഹൻലാലിന്റെ പേര്, മമ്മൂട്ടിക്ക് സോളാർ ടീം നൽകിയ പത്ത് ലക്ഷം? - ഒടുവിൽ അതിനും തീരുമാനമായി

സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായർ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഉയർത്തി കാണിച്ച ആ ...

news

‘ക്ലിഫ് ഹൌസില്‍വച്ചാണ് അദ്ദേഹം അപമര്യാദയായി പെരുമാറിയത്; ഉമ്മന്‍ചാണ്ടി ശിക്ഷക്കപ്പെടണം’ - തുറന്നു പറഞ്ഞ് സരിത

സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിക്ഷക്കപ്പെടണമെന്ന് സരിത എസ് ...

news

സോളാര്‍ നടപടിക്കിടയിലും വേങ്ങരയില്‍ റെക്കോര്‍ഡ് പോ​ളിം​ഗ്

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ റെക്കോര്‍ഡ് പോ​ളിം​ഗ്. ഔദ്യോഗിക കണക്കുകള്‍ ...

news

സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി പറഞ്ഞു, തനിക്കൊന്നും വ്യക്തമാക്കാനില്ല: ജസ്റ്റിസ് ജി ശിവരാജൻ

സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള യുഡിഎഫ് ...