പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരണം; അര ലക്ഷത്തിലേറെ പെട്രോൾ പമ്പുകൾ ഈ മാസം 13ന് അടച്ചിടും

ന്യൂ​ഡ​ൽ​ഹി, ശനി, 7 ഒക്‌ടോബര്‍ 2017 (21:19 IST)

 strike on , nationwide , petrol disel , Modi , BJP , GST , പെ​ട്രോ​ളി​യം , ജിഎസ്ടി , പെട്രോൾ പമ്പുകൾ , സമരം

ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപക പ്രതിഷേധത്തിന്. പ്രതിഷേധ സൂചകമായി ഈ മാ​സം 13ന് രാജ്യവ്യാപകമായി എല്ലാ പമ്പുകളും 24 മണിക്കൂർ അടച്ചിടാൻ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്  തീരുമാനിച്ചു.

വിഷയത്തില്‍ തുടര്‍ന്നും തീരുമാനമായില്ലെങ്കിൽ 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെ​ട്രോ​ൾ വി​ത​ര​ണ​ക്കാ​ർ വ്യക്തമാക്കി. രാജ്യവ്യാപകമായി 54,000 പമ്പുകളാണ് അടച്ചിടുമെന്നാണ് റിപ്പോര്‍ട്ട്.

ദി​വ​സേ​ന​യു​ള്ള വി​ല​നി​ശ്ച​യി​ക്ക​ൽ പി​ൻ​വ​ലി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളേ​യും ജി​എ​സ്ടി​ക്കു കീ​ഴി​ൽ​കൊ​ണ്ടു​ വരു​ക, എണ്ണ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ വാഗ്ദാനം ചെയ്ത ആവശ്യങ്ങള്‍ നടപ്പിലാക്കുക, ആറ് മാസത്തിനുള്ളില്‍ മാര്‍ജിനില്‍ മാറ്റം വരുത്തുക തു​ട​ങ്ങിയവയാണ് പെ​ട്രോ​ൾ വി​ത​ര​ണ​ക്കാരുടെ പ്രധാന ആവശ്യങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പെ​ട്രോ​ളി​യം ജിഎസ്ടി പെട്രോൾ പമ്പുകൾ സമരം Nationwide Modi Bjp Gst Petrol Disel Strike On

വാര്‍ത്ത

news

ഒറ്റ രാത്രികൊണ്ട് അമിത് ഷായ്‌ക്ക് നാടുവിടേണ്ടി വന്നു; ജനരക്ഷായാത്രയേയും ബിജെപിയേയും പരിഹസിച്ച് മുഖ്യമന്ത്രി

ബിജെപി നേതൃത്വത്തെയും ജനരക്ഷായാത്രയേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ...

news

ഇടത് വിരുദ്ധര്‍ താരസംഘടന പൊളിക്കാന്‍ ശ്രമിക്കുന്നു, മുഖ്യമന്ത്രിക്ക് ഇക്കാര്യമറിയാം - വെളിപ്പെടുത്തലുമായി മുകേഷ്

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നതായി ...

news

ഇത് കോടതി നിര്‍ദേശമാണ്, ദിലീപ് നല്ല കുട്ടിയായി; ജാമ്യ വ്യവസ്ഥകള്‍ പാലിച്ച് താരം

ദിലീപ് ഉൾപ്പെടുന്ന ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കേസിൽ 300 സാക്ഷികളുണ്ടെന്നാണ് ...

news

ബംഗളൂരു സോളർ തട്ടിപ്പു കേസിൽ ഉമ്മൻചാണ്ടി കുറ്റവിമുക്തൻ; പിഴ ശിക്ഷ റദ്ദാക്കി - മറ്റ് പ്രതികള്‍ക്കെതിരെ കേസ് തുടരും

ബംഗളൂരുവിലെ വ്യവസായി എംകെ കുരുവിള നൽകിയ സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കോടതി ...