ജയലളിത ടിവി കാണുന്ന വീഡിയോ പുറത്തുവിടാത്തത് നൈറ്റി ധരിച്ചതുകൊണ്ട് : ദിനകരന്‍

ചെന്നൈ, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (10:12 IST)

Widgets Magazine

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ടിവി കാണുന്ന വീഡിയോ തന്റെ പക്കലുണ്ടെന്ന് എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരന്‍. ജയലളിതയുടെ മരണം അന്വേഷിക്കുന്ന  കമ്മീഷന് മുമ്പാകെ തെളിവായി ഇത് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
വി ശശികലയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ജയളിലത നൈറ്റി ധരിച്ചിരിക്കുന്ന ചിത്രം പുറത്തുവിടാത്തത് മുഖ്യമന്ത്രിയെന്ന നിലയിലുളള അവരുടെ അന്തസ്സ് സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും ദിനകരന്‍ പറഞ്ഞു. തന്റെ ഇമേജിനെക്കുറിച്ചും പൊതു ജീവിതത്തിനിടയിലെ അന്തസ്സിനെക്കുറിച്ചും ജയലളിത എപ്പോഴും ബോധവതിയായിരുന്നു. നൈറ്റ് ഗൗണ്‍ പോലുള്ള വസ്ത്രങ്ങളില്‍ തന്നെ പുറമേയുള്ളവര്‍ കാണുന്നത് അവര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ദിനകരന്‍ പറഞ്ഞു. അതിനാല്‍ ഈ വീഡിയോ തങ്ങള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

100 കോടിയും മകളെയും ഉപേക്ഷിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും സന്യാസി ജീവിതത്തിലേക്ക് !

100 കോടി രൂപയുടെ സ്വത്തുക്കളും മൂന്നുവയസുകാരിയായ മകളെയും ഉപേക്ഷിച്ച് ജൈന സന്യാസിയായ ...

news

‘ദൈവത്തെ ഓർത്തു മത മത്സരത്തിന്റെ പേരിൽ നമ്മുടെ നാട് നശിപ്പിക്കരുത് ’: പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍

ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശിനി ആതിരയ്ക്ക് ...

news

ബ്രാഹ്മണര്‍ക്ക് മാത്രമേ ബിജെപിയില്‍ രക്ഷയുള്ളുവെന്ന് സുരേഷ് ഗോപിക്ക് മനസ്സിലായി: കോടിയേരി

ബ്രാഹ്മണര്‍ക്ക് മാത്രമേ ബിജെപിയില്‍ രക്ഷയുള്ളൂവെന്ന് നടനും എംപിയുമായ സുരേഷ് ഗോപിക്ക് ...

news

ഹണിപ്രീത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സിങ് ദല്‍ഹി ...

Widgets Magazine