‘നൂറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ മത്സരിക്കാന്‍ തയ്യാര്‍ ’: ഉലകനായകന്‍

‘നൂറു ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടന്നാല്‍ മത്സരിക്കാന്‍ ഞാനും ഉണ്ടാകും’: കമല്‍ ഹാസന്‍

ചെന്നൈ∙| AISWARYA| Last Updated: വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (08:39 IST)
തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്. നൂറു ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പു നടന്നാൽ താനും മത്സരരംഗത്തുണ്ടാകുമെന്ന് നടന്‍ കമൽഹാസൻ. തമിഴ് രാഷ്ടീയത്തെ പറ്റി
ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവേയാണ് കമൽഹാസന്‍ ഈ നിലപാടുകള്‍ വ്യക്തമാക്കിയത്.

അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളിൽ തനിക്ക് താൽപര്യമില്ലെന്നും നിർബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെൺകുട്ടിയുടെ അവസ്ഥയിലാണു തമിഴ്നാട്ടിലെ ജനങ്ങളെന്നും ഉലകനായകന്‍ വ്യക്തമാക്കി. അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതു കൊണ്ടു തന്നെ അടുത്ത 100 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടന്നാൽ താൻ മൽസരിക്കുമെന്ന് കമൽഹാസന്‍ പറയുന്നു.

നിലവിലെ രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിലേർപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ പാർട്ടി നേതാക്കളെയും കാണും, സംസാരിക്കും. എന്നാൽ രാഷ്ട്രീയത്തിൽ തനിച്ചു നിൽക്കുന്നതിനാണു താൽപര്യമെന്നു കമല്‍ പറയുന്നു. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായ അവസരത്തിലാണു രാഷ്ട്രീയ നിലപാടു വ്യക്തമാക്കി കമൽഹാസനും രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :