ഗോവ പീഡനം: ഒരാള്‍ അറസ്റ്റില്‍

പനജി| WEBDUNIA|
PRO
ഗോവയില്‍ ഒമ്പതു വയസുകാരിയായ റഷ്യന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. അനില്‍ രഘുവംശി എന്നയാളാണ് അറസ്റ്റിലായത്. പെണ്‍കുട്ടി കടലില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടു പേര്‍ തന്നോടു വന്ന് സംസാരിച്ചുവെന്നും അതില്‍ ഒരാള്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയോടു സംസാരിച്ചയാളാണ് രഘുവംശി.

വെള്ളിയാഴ്ച രാവിലെ ഒരു ബസ് സ്റ്റോപ്പില്‍ നിന്നാണ് മുപ്പതുകാരനായ രഘുവംശിയെ അറസ്റ്റു ചെയ്തതെന്ന് ഡി ഐ ജി രവീന്ദ്ര യാദവ് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ അമന്‍ ഭരദ്വാജിനെ ഇനിയും പിടികൂടാനായിട്ടില്ലെന്നും ഡി ഐ ജി അറിയിച്ചു.

രഘുവംശിയെ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിന് ശേഷമേ ഈ കേസില്‍ ഇയാളുടെ പങ്കാളിത്തം എത്രത്തോളമുണ്ട് എന്ന് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഗോവയിലെ അരം‌ബല്‍ ബീച്ചില്‍ വച്ചാണ് ഒമ്പതുകാരിയായ റഷ്യന്‍ പെണ്‍‌കുട്ടി മാനഭംഗത്തിനിരയായത്. സംഭവത്തില്‍ പൊലീസ്‌ നടത്തുന്ന അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെടുമെന്ന്‌ ഗോവ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എസില്‍ഡ സാപെകോ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :