ചിരാഗിനെതിരെ സ്പോര്‍ട്ടിംഗ്

പനജി| WEBDUNIA|
ദേശീയ ഐ ലീഗ് ഫുട്ബോളില്‍ കിരീട പ്രതീക്ഷയുമായി മുന്നേറുന്ന സ്പോര്‍ട്ടിംഗ് ഗോവ ഇന്ന് ചിരാഗ് യുണൈറ്റഡിനെ നേരിടും. ടൂര്‍ണമെന്‍റില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന സ്പോര്‍ട്ടിംഗിന് 34 പോയിന്‍റാണുള്ളത്.

സ്റ്റാര്‍ സ്ട്രൈക്കര്‍ ജൂനിയര്‍ എലിഗ ഇല്ലാതെയാകും സ്പോര്‍ട്ടിംഗ് ഇറങ്ങുക. കഴിഞ്ഞ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട എലിഗയ്ക്ക് പകരം ഫെലിക്സ് മാസ്കെര്‍ഹാസ് ആയിരിക്കും സ്പോര്‍ട്ടിംഗിന് വേണ്ടി ബൂട്ടണിയുക.

ചാമ്പ്യന്‍ഷിപ്പിലെ പതിനേഴാം റൌണ്ട് മത്സരമാ‍ണിത്. കരുത്തരായ ചര്‍ച്ചില്‍ ബ്രദേഴ്സിനെയും മുംബൈ ഫുട്ബോള്‍ ക്ലബ്ബിനെയും കഴിഞ്ഞ റൌണ്ടുകളില്‍ തോല്‍‌പിച്ച ആത്മവിശ്വാസവുമായിട്ടാണ് സ്പോര്‍ട്ടിംഗ് കളത്തിലിറങ്ങുന്നത്

അതേസമയം, ജെസിടിക്കെതിരെ നേടിയ ഉജ്ജ്വല വിജയത്തോടെ ചര്‍ച്ചില്‍ പോയന്‍റ് നിലയില്‍ സ്പോര്‍ട്ടിംഗിന്‍റെ തൊട്ടുപിന്നിലെത്തി. ഒരു പോയിന്‍റിന്‍റെ മാത്രം വ്യത്യാസത്തിലാണിപ്പോള്‍ ഇരുടീമുകളും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :