ഇറാന്‍ ആണവനിലയം പ്രവര്‍ത്തിപ്പിക്കുന്നു

ടെഹ്‌റാന്‍| WEBDUNIA|
റഷ്യന്‍ സഹായത്തോടെ നിര്‍മ്മിച്ച ബഷര്‍ ആണവ നിലയം ബുധനാഴ്‌ച പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തിപ്പിക്കുമെന്ന്‌ ഇറാന്‍. റഷ്യയുടേയും ഇറാന്‍റേയും ആണവോര്‍ജ്ജ ഏജന്‍സി തലവന്‍‌മാര്‍ പ്രവര്‍ത്തന സമയത്ത് സന്നിഹിതരായിരിക്കുമെന്ന് ഇറാന്‍ അറിയിച്ചു. സമാധാന ആവശ്യങ്ങള്‍ക്ക്‌ വേണ്ടി മാത്രമേ ആണവനിലയം ഉപയോഗിക്കുകയുള്ളൂ‍ എന്നും സര്‍ക്കാര്‍ വക്താവ്‌ അറിയിച്ചു.

2006ല്‍ ആണവ നിലയത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകേണ്ടതായിരുന്നു. ‘ഇറാന്‍ ആണവായുധ നിര്‍മ്മാണത്തിന് തയ്യാറെടുക്കുന്നു’ എന്ന അമേരിക്കയുടേയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടേയും സംശയം മൂലം റഷ്യ നിര്‍മ്മാണം വൈകിപ്പിച്ചതാണ് പദ്ധതി വൈകാന്‍ കാരണം.

അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷണത്തിന്‌ വിധേയമായി 2007 - 08 കാലത്താണ്‌ റഷ്യ നിലയത്തിനു വേണ്ട ആണവ ഇന്ധനം കൈമാറിയത്‌. ഇറാന്‍റെ ആണവ നിലയങ്ങള്‍ ഐഎഇഎയുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അമേരിക്ക വളരെക്കാലമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :