ഗോധ്ര ട്രെയിൻ തീവെപ്പുകേസ്: 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

ന്യൂഡൽഹി, തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (11:37 IST)

Godhra train burning , Court , death , highcourt , ഗോധ്ര ട്രെയിൻ കത്തിക്കൽ  ,  തീവെപ്പ് , ഹൈക്കോടതി , ജീവപര്യന്തം

കേസുമായി ബന്ധപ്പെട്ട 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെതാണ് വിധി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ക്രമസമാധാനം ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ലെന്നും കോടതി വിമര്‍ശിച്ചു . 
 
അൻപത്തിയൊമ്പതുപേർ കൊല്ലപ്പെട്ട ഗോധ്ര ട്രെയിൻ തീവെപ്പുകേസിലാണ് ഗുജറാത്ത് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഈ വിധി പ്രസ്താവം. 2011ൽ 
 
2002 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയോധ്യയിൽനിന്നും മടങ്ങിവരികയായിരുന്ന തീർത്ഥാടകരെ ഗോധ്രയിൽവെച്ച് സബർമതി എക്സ്പ്രസിന്റെ എസ് ആറ് കോച്ചിൽ വച്ചാണ് തീയിട്ട് കൊലപ്പെടുത്തിയത്. ഈ തീവെപ്പായിരുന്നു ആയിരത്തിലധികമാളുകള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന് വഴിതെളിയിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'അതെ, ലാലിസം വൻപരാജയമായിരുന്നു' - തുറന്നു പറഞ്ഞ് മോഹൻലാൽ

നാഷണല്‍ ഗെയിംസിന് മോടികൂട്ടുന്നതിനായി നടൻ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ലാലിസം എന്ന ...

news

‘ഭാവിയില്‍ തെരുവുയുദ്ധം ഉണ്ടായേക്കും, അതിനാല്‍ ഹിന്ദുക്കളെല്ലാം വീടുകളില്‍ വാള്‍ സൂക്ഷിക്കണം’; വിവാദ പ്രസംഗവുമായി ശ്രീരാമസേനാ തലവന്‍

എല്ലാ ഹിന്ദുക്കളും അവരവരുടെ വീടുകളില്‍ വാളുകള്‍ സൂക്ഷിക്കണമെന്ന കൊലവെറി പ്രസംഗം വീണ്ടും ...

news

ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ എം എം മ​ണി​യു​ടെ ഇളയസ​ഹോ​ദ​ര​ൻ എം എം സ​ന​ക​ൻ അ​ന്ത​രി​ച്ചു

മ​ന്ത്രി എം എം. മ​ണി​യു​ടെ ഇ​ള​യ​സ​ഹോ​ദ​ര​ൻ എം എം സ​ന​ക​ൻ(56) അ​ന്ത​രി​ച്ചു. ത​ല​യ്ക്ക് ...