സൗദി കൊട്ടാരത്തിനു സമീപം വെടിവയ്പ്പ്; അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സൗദിയില്‍ അല്‍സലാം കൊട്ടാരത്തിന് സമീപം വെടിവയ്പ്പ്

Attack , Saudi Arabia , Death ,  സൗദി , അല്‍സലാം കൊട്ടാരം , വെടിവയ്പ്പ്
ജിദ്ദ| സജിത്ത്| Last Modified ഞായര്‍, 8 ഒക്‌ടോബര്‍ 2017 (10:13 IST)
സൗദി അറേബ്യയിലെ അൽസലാം കൊട്ടാരത്തിനു സമീപം നടന്ന വെടിവയ്പ്പിൽ രണ്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരുക്കേറ്റു. സംഭവം നടന്ന ഉടന്‍ തന്നെ സൗദി സ്വദേശിയായ അക്രമിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ സേന ജാഗ്രത പ്രഖ്യാപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആക്രമണം നടന്നത്.

ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തിന് സമീപത്തേക്ക് കാറിലായിരുന്നു അക്രമിയെത്തിയത്. തുടര്‍ന്ന് പടിഞ്ഞാറേ ഗേറ്റിന് സമീപത്തെ പൊലീസ് ഔട്ട്പോസ്റ്റിന് നേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. സൗദി റോയല്‍ ഗാര്‍ഡ് സൈനികരാണ് കൊല്ലപ്പെട്ട രണ്ടു പേരും. മന്‍സൂര്‍ അല്‍ ആമിരി എന്നയാളാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ഇയാള്‍ വന്ന കാറില്‍ നിന്ന് മൂന്ന് ബോബുകളും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റിയാദിലെ മൂന്നിടങ്ങളില്‍ സുരക്ഷാ സേന ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ക്കുകയും മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആക്രമണമുണ്ടായതോടെ രാജ്യത്ത് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :