അഭിഭാഷകന്റെ വീട് ആക്രമിച്ചത് ദിലീപിന്റെ അടുപ്പക്കാര്‍ ? ജനപ്രിയന് കുരുക്ക് വീഴുന്നു !

കൊച്ചി, ഞായര്‍, 8 ഒക്‌ടോബര്‍ 2017 (10:45 IST)

Widgets Magazine

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കയ്യേറ്റഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് പരാതി നല്‍കിയ അഭിഭാഷകന്റെ വീട് ആക്രമിച്ചവര്‍ക്കെതിരെയുളള അന്വേഷണം നടന്റെ അടുപ്പക്കാരിലേക്ക് നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്‍. അഡ്വ. കെ.സി സന്തോഷിന്റെ വീടിന് നേരെയാണ് ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ ആക്രമണം നടന്നത്. 
 
പ്രസ്തുത ദിവസം രാത്രി പത്തുമണിയോടെ ഗുണ്ടും കല്ലുകളുമായി സന്തോഷിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. കല്ലേറില്‍ മുറ്റത്തിരുന്ന ഒരു സ്‌കൂട്ടറിന് കേടുപറ്റിയിരുന്നു. കാറിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നായിരുന്നു സന്തോഷ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ ദേശം സ്വദേശികളായ രണ്ടുപേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. 
 
ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചതിന്‍ നിന്നാണ് അഭിഭാഷകന്റെ വീടിന് സമീപമാണ് ഇവരെന്ന വിവരം ലഭിച്ചത്. ദിലീപിന് ജാമ്യം ലഭിച്ച വേളയില്‍ നടന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്നിലും ഇവര്‍ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ എല്ലാ നീക്കങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
അതേസമയം, നടിയെ ആക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥ അനുസരിച്ച് നടന്‍ ദിലീപ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തുകയും പാസ്‌പോര്‍ട്ട് ഹാജരാക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ അതീവ രഹസ്യമായിട്ടാണ് ദിലീപ് കോടതിയില്‍ എത്തിയതും മജിസ്‌ട്രേറ്റ് ലീനാ റിയാസിന്റെ ചേംബറില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചതും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് കോടതി ജാമ്യം ജയില്‍ നടി ആക്രമണം Dileep Court Passport Bail Actress Attack

Widgets Magazine

വാര്‍ത്ത

news

സൗദി കൊട്ടാരത്തിനു സമീപം വെടിവയ്പ്പ്; അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ അൽസലാം കൊട്ടാരത്തിനു സമീപം നടന്ന വെടിവയ്പ്പിൽ രണ്ട് സുരക്ഷാ സൈനികര്‍ ...

news

രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തില്‍; വന്‍ സ്വീകരണമൊരുക്കി മുഖ്യമന്ത്രിയും ഗവർണറും

ഒരു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി. മുഖ്യമന്ത്രി ...

news

പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരണം; അര ലക്ഷത്തിലേറെ പെട്രോൾ പമ്പുകൾ ഈ മാസം 13ന് അടച്ചിടും

ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപക ...

Widgets Magazine