കേരളത്തിലെ മതപരിവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്ര അന്വേഷണം വേണം; ഹാദിയകേസിൽ നിമിഷയുടെ അമ്മ ബിന്ദുവും കക്ഷി ചേരും

ന്യൂഡൽഹി, ഞായര്‍, 8 ഒക്‌ടോബര്‍ 2017 (11:21 IST)

Widgets Magazine
Hadiya case , Fathima Nimisha , NIA , Supreme Court ,  Pinarayi Government ,  Supreme Court of India ,   എൻഐഎ ,  ഹാദിയ കേസ് ,  സുപ്രീം കോടതി , എന്‍ഐഎ , ഫാത്തിമ നിമിഷ

കോട്ടയം സ്വദേശിനിയായ ഹാദിയ മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ, തിരുവനന്തപുരം സ്വദേശിനിയായ നിമിഷയുടെ അമ്മ ബിന്ദുവും കക്ഷി ചേരും. തന്റെ മകള്‍ നിമിഷയെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയയാക്കിയതാണെന്നും ഈ കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ബിന്ദു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.  
 
ഈ കേസില്‍ കേരള പൊലീസ് നടത്തുന്ന അന്വേഷണം പരാജയമാണെന്ന് ബിന്ദു പറയുന്നു. ആസൂത്രിത മതപരിവര്‍ത്തനത്തിനായി വിദേശത്തുനിന്ന് ഫണ്ട് എത്തുന്നുണ്ടെന്നും ബിന്ദു നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കേസുകളില്‍ എന്‍ഐഎ, റോ, ഐബി എന്നിവയുടെ അന്വേഷണം ആവശ്യമാണെന്നും കേരളം ഐഎസിന്റെയും ജിഹാദിന്റെയും താവളമായി മാറിയെന്നും ബിന്ദു പറയുന്നു. 
 
കേരളത്തിൽ നടക്കുന്ന മതപരിവർത്തനങ്ങൾക്ക് സമാനതകൾ ഉണ്ടെന്നും നിമിഷയുടെ അമ്മ ഹർജിയിൽ ചൂണ്ടിക്കാട്ടി. അസ്വാഭാവികമായ സാഹചര്യത്തിലാണ് നിമിഷയെ കാണാതായത്. അവര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് മേഖലയിലാണെന്നാണ് വിവരം. ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
എൻഐഎ ഹാദിയ കേസ് സുപ്രീം കോടതി എന്‍ഐഎ ഫാത്തിമ നിമിഷ Nia Hadiya Case Supreme Court Pinarayi Government Fathima Nimisha Supreme Court Of India

Widgets Magazine

വാര്‍ത്ത

news

അഭിഭാഷകന്റെ വീട് ആക്രമിച്ചത് ദിലീപിന്റെ അടുപ്പക്കാര്‍ ? ജനപ്രിയന് കുരുക്ക് വീഴുന്നു !

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കയ്യേറ്റഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ...

news

സൗദി കൊട്ടാരത്തിനു സമീപം വെടിവയ്പ്പ്; അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ അൽസലാം കൊട്ടാരത്തിനു സമീപം നടന്ന വെടിവയ്പ്പിൽ രണ്ട് സുരക്ഷാ സൈനികര്‍ ...

news

രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തില്‍; വന്‍ സ്വീകരണമൊരുക്കി മുഖ്യമന്ത്രിയും ഗവർണറും

ഒരു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി. മുഖ്യമന്ത്രി ...

Widgets Magazine