എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിനുള്ളില്‍ പാമ്പ്; ഞെട്ടിവിറച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും

ബുധന്‍, 22 നവം‌ബര്‍ 2017 (11:17 IST)

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിനുള്ളില്‍ പാമ്പ്. തെലുങ്കാനയിലെ ജഗിത്യലയിലുള്ള ലമ്പടി‌പള്ളി സ്കൂളിലാണ് പാമ്പ് പരിഭ്രാന്തി വിതച്ചത്. പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും പാമ്പ് പുറത്ത് ചാടിയതോടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥിക്കളും പരക്കം പായുകയായിരുന്നു. തുടര്‍ന്ന് പാമ്പ് പിടിത്തക്കാരെത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.
 
ബുക്കെടുക്കാനായി ബാഗിനുള്ളില്‍ കയ്യിട്ട വിദ്യാര്‍ത്ഥിക്ക് തണുത്തതെന്തോ കയ്യില്‍ തടഞ്ഞു. എന്താണെന്നറിയാന്‍ പുറത്തേക്കു വിലിച്ചെടുത്തപ്പോഴാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് അലറിക്കരഞ്ഞ വിദ്യാര്‍ത്ഥിയുടെ കൂടെ ക്ലാസില്‍ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഇറങ്ങിയോടി. ശേഷം ചില അദ്ധ്യാപകര്‍ ധൈര്യം സംഭരിച്ചു ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പാമ്പ് പിടുത്തക്കാരെ വിവരം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ബിജെപിയാണ് പ്രഥമ ശത്രുവെന്ന് ജിഗ്‌നേഷ് മേവാനി; കോണ്‍ഗ്രസിന് പരസ്യ പിന്തുണ നല്‍കില്ല

ബിജെപിയാണ് പ്രഥമ ശത്രുവെന്ന് ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിന് ...

news

ടെറസിന്റെ മൂലയിലെ ഒറ്റമുറി, ശുചിമുറി പോലുമില്ല! - അമലയുടെ താമസം ഇവിടെയോ?

പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയ ...

Widgets Magazine