‘മോദിയെ വിമര്‍ശിക്കുന്നവരുടെ കൈവെട്ടുമെന്നോ, എങ്കില്‍ ഞാനതിനു വെല്ലുവിളിക്കുകയാണ് ’; ബിജെപി നേതാവിനെതിരെ ആഞ്ഞടിച്ച് റാബ്റി ദേവി

പാറ്റ്ന, ബുധന്‍, 22 നവം‌ബര്‍ 2017 (09:37 IST)

മോദിയ്‌ക്കെതിരെ ഏതെങ്കിലും വിരലോ കൈയോ ഉയര്‍ന്നാല്‍ അത് വെട്ടിയിരിക്കുമെന്ന് ബീഹാര്‍ ബിജെപി പ്രസിഡന്റിന്റെ ഭീഷണിയില്‍ പ്രതികരനവുമായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവി. 
 
ബീഹാറിലെ നിരവധിപേര്‍ നരേന്ദ്രമോദിയുടെ കൈയും കണ്ഠവും മുറിക്കാന്‍ തയ്യാറാണെന്ന് റാബ്‌റി പറഞ്ഞു. ബിജെപി നേതാക്കള്‍ പറയുന്നത് അവര്‍ കൈവെട്ടുമെന്നാണ്. ഞാന്‍ അവരെ അതു ചെയ്യുവാനായി വെല്ലുവിളിക്കുകയാണെന്നു റാബ്റി ദേവി പറഞ്ഞു. ആര്‍ജെഡിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് റാബ്റി ദേവി മോദിക്കെതിരായ പ്രസ്താവനയുമായി രംഗത്തെത്തിയത്.
 
ഇത്തരം ഭീഷണിക്ക് മുമ്പില്‍ ബീഹാറിലെ ജനത മൗനം പാലിക്കുമെന്നാണോ എന്ന ചോദ്യത്തോടെയായിരുന്നു നരേന്ദ്ര മോദിയുടെ കൈയ്യും കണ്ഠവും മുറിക്കാന്‍ നിരവധിപ്പേര്‍ തയ്യാറാണെന്ന് റാബ്‌റി ദേവി പറഞ്ഞത്. മോദിയ്‌ക്കെതിരെ ഏതെങ്കിലും വിരലോ കൈയോ ഉയര്‍ന്നാല്‍ അത് വെട്ടിയിരിക്കുമെന്ന് ബീഹാര്‍ ബിജെപി പ്രസിഡന്റിന്റെ ഭീഷണിയുണ്ടായിരുന്നു. ബീഹാര്‍ ബിജെപി പ്രസിഡന്റും ലോക്‌സഭാ എം.പിയുമായ ഉജിയര്‍പൂര്‍ നിത്യാനന്ദ് റായിയാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. വൈശ്യ കാനു സമുദായങ്ങള്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'നരേന്ദ്രമോദിയുടെ അമ്മ അദ്ദേഹത്തിന് ഭക്ഷണം വിളമ്പി നല്‍കുമ്പോള്‍ ആ പ്ലേറ്റില്‍ അവര്‍ തന്റെ മകനെയോ മകന്‍ അമ്മയെയോ കണ്ടില്ല. ആ സാഹചര്യത്തില്‍ നിന്നുമാണ് അദ്ദേഹം പ്രധാനമന്ത്രി പദം വരെ വളര്‍ന്നത്. അദ്ദേഹത്തിനെതിരെ ഏതെങ്കിലും കൈയോ വിരലോ ഉയര്‍ന്നാല്‍ അതിനെ തകര്‍ക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കുമെന്നുമായിരുന്നു' ഭീഷണി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ പാട്ന നരേന്ദ്ര മോദി ബീഹാര്‍ റാബ്റി ദേവി India Bhihar Narendra Modi

വാര്‍ത്ത

news

സുഹൈബിനെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല, മാനസികരോഗിയാക്കി മുദ്രകുത്തി - അഷിത പറയുന്നു

തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തിലെ ക്രൂരപീഡനങ്ങൾ പുറത്തുവന്നതും യോഗാകേന്ദ്രത്തിനു താഴു ...

news

ധോണിയുടെ നീക്കത്തിൽ ഞെട്ടി ബി ജെ പി! ഇതൽപ്പം കൂടിയില്ലേ?

ഇ മാസം നടക്കാനിരിക്കുന്ന ആഗോള സംരഭകത്വ സമ്മേളനത്തില്‍ പങ്കെടുക്കാനില്ലെന്ന അറിയിപ്പുമായി ...

news

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായുള്ള കുറ്റപത്രം ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയുള്ളത് നിര്‍ണായക മണിക്കൂറുകള്‍. കേസിൽ ...

news

ജയറാം ചെയ്തത് അചാരലംഘനം? ശക്തമായ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട്

സിനിമാമേഖലയിൽ ഉള്ളവർക്കെല്ലാം ഇപ്പോൾ കഷ്ടകാലമാണെന്നാണ് അടുത്തിടെ പുറത്തുവരുന്ന ...

Widgets Magazine