രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം - പാണ്ഡ്യയെ വെല്ലുന്ന താരം കോഹ്‌ലിപ്പടയില്‍

മുംബൈ, ചൊവ്വ, 21 നവം‌ബര്‍ 2017 (13:54 IST)

  team india , Cricket , dhavan , murali vijay , Virat kohli , Vijay Shanker , ശിഖര്‍ ധവാന്‍ , ഭുവനേശ്വര്‍ കുമാര്‍ , ഹാര്‍ദ്ദിക് പാണ്ഡ്യ , ബിസിസിഐ  , വിജയ് ശങ്കര്‍

ശ്രീലങ്കയ്‌ക്കെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ നിന്ന് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം. ഓപ്പണര്‍ ശിഖര്‍ ധവാനും ആദ്യ കളിയിലെ താരം ഭുവനേശ്വര്‍ കുമാറുമാണ് ടീമില്‍ നിന്നും ഒഴിവായത്.

ധവാന്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തിയേക്കുമെങ്കിലും ഭുവനേശ്വര്‍ ഈ പരമ്പരയില്‍ കളിച്ചേക്കില്ല. മൂന്നാം ടെസ്റ്റിന്റെ സെലക്ഷന്‍ പട്ടികയില്‍ ധവാനുണ്ടാകുമെന്ന് വ്യക്തമാക്കി. ഇരുവര്‍ക്കും പകരക്കാരനായി തമിഴ്‌നാടിന്റെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെട്ടുത്തിയിട്ടുണ്ട്.

തമിഴ്‌നാടിന്റെ ഏകദിന ടീം നായകനാണ് ടീമില്‍ ഉള്‍പ്പെടുത്തിയ വിജയ് ശങ്കര്‍. അതിവേഗം റണ്‍സ് കണ്ടെത്തുകയും മികച്ച രീതിയില്‍ ബോള്‍ ചെയ്യുകയും ചെയ്യുന്ന വിജയ് ശങ്കറിനെ ഹാര്‍ദ്ദിക് പാണ്ഡ്യയയുടെ പകരക്കാരനായിട്ടാണ് സെലക്‍ടര്‍മാര്‍ പരിഗണിക്കുന്നത്. 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 1671 റണ്‍സും 27 വിക്കറ്റും വിജയ് സ്വന്തമാക്കിയിട്ടുണ്ട്.

വിജയ് ശങ്കര്‍ ടീമില്‍ എത്തിയെങ്കിലും മുരളി വിജയ് ടീമില്‍ ഉള്ളത് അദ്ദേഹത്തിന് തിരിച്ചടിയാകും. ലോകേഷ് രാഹുലിനൊപ്പം മുരളി വിജയ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. 24 മുതല്‍ നാഗ്‌പൂരിലാണ് രണ്ടാം ടെസ്റ്റ്.

നവംബര്‍ 23ന് വിവാഹം നടക്കുന്നതിനാല്‍ തിരക്കിലാണെന്നും വിശ്രം വേണമെന്നുമാണ് ഭൂവി ആവശ്യപ്പെട്ടത്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് ഇരുവരും പിന്മാറാന്‍ കാരണമെന്ന് ബിസിസിഐ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘റോ’ തന്നെ വരേണ്ടിവരും ! കോഹ്‌ലിയും ശാസ്ത്രിയും തമ്മിലുള്ള കോഡ് ഭാഷ ഡീകോഡ് ചെയ്യാന്‍ ആരാധകരെ വെല്ലുവിളിച്ച് ബി സി സി ഐ - വീഡിയോ വൈറല്‍

വിരാട് കോഹ്ലിയുടേയും പേസര്‍മാരുടേയും തകര്‍പ്പന്‍ പ്രകടനത്തിലായിരുന്നു ഈഡന്‍ ഗാര്‍ഡനില്‍ ...

news

കോഹ്‌ലിക്ക് മുന്നില്‍ റെക്കോര്‍ഡുകള്‍ വഴിമാറുന്നു; മാനംമുട്ടെ പറക്കാന്‍ കോഹ്‌ലിക്ക് കഴിയുമെന്ന് രവിശാസ്ത്രി

രാജ്യാന്തര ക്രിക്കറ്റില്‍ അമ്പത് സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ...

news

ചരിത്രം വഴിമാറുന്നു; സെഞ്ചുറി നേടിയതോടെ കോഹ്‌ലി മറ്റൊരു റെക്കോര്‍ഡില്‍

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്‌റ്റിന്റെ അവസാന ദിവസം തകര്‍പ്പന്‍ സെഞ്ചുറി സ്വന്തമാക്കിയ ...

news

പാകിസ്ഥാന്‍ താരത്തിന്റെ മാന്ത്രിക ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം - വീഡിയോ

ക്രിക്കറ്റ് മൈതാനങ്ങളില്‍ നിരവധി അമ്പരിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ച്ചവെച്ച ഒരുപാടു ...

Widgets Magazine