സംഗീതം തണുത്ത പുതപ്പിട്ട് ലോകത്തെ മൂടിയ ഒരു ഞായര്‍

WEBDUNIA|
ഹംഗറി ചരിത്ര പരവും ഭൂമിശാസ് ത്ര പരവുമായ കാരണങ്ങളാല്‍ ആത് മഹത്യാ പ്രവണത ഏറിയ രാജ്യമായിരുിന്നു. മരണത്തിന്‍റെ പ്രവാചകനായെത്തിയ ഹംഗേറിയന്‍ ഗാനമെന്ന വാര്‍ത്ത പത്രങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ക്കിടയില്‍ ഗ്ളൂമി സണ്‍ ഡേ മരണത്തിന്‍റെ രൂപകമായി.

ഒടുവില്‍ സര്‍ക്കാര്‍ പാട്ടിനെ പിടിച്ചു കെട്ടാന്‍ തീരുമാനിച്ചു. ഹഗറിയില്‍ ഗ്ളൂമി സണ്‍ ഡേ നിരോധിച്ചു.റിക്കോഡു ചെയ്യുന്നതും ബാന്‍റുകളില്‍ അവതരിപ്പിക്കുന്നതും തടഞ്ഞു.

ഹംഗേറിയെ ഗ്രസിച്ച ഭീതി പാട്ടു സ് നേഹികളായ അമേരിക്കക്കാരിലേക്കും പടരാന്‍ അധികം വേണ്ടി വന്നില്ല.

ഭൂത സാന്നിധ്യം പോലെ അവര്‍ ഗ്ളൂമി സണ്‍ ഡേയ് ക്കു നേരെ കതകടച്ചു. അമേരിക്കയിലും മരണത്തിന്‍റെ കുഴലൂത്തു മായി പാട്ടു നൃത്തം വച്ചപ്പോള്‍ സര്‍ക്കാരിന് നിരോധനം കൊണ്ട് നേരിടുകയേ വഴിയുണ്ടായിരുന്നുള്ളൂ.

എന്നിട്ടും ആളുകള്‍ കള്ളന്‍ മാരെ പ്പോലെ പതുങ്ങി മരണത്തിന്‍റെ പാട്ടിലേക്ക് പൊയ് ക്കൊണ്ടിരുന്നു..മരണത്തെ ഭ്രാന്തമായി തേടിപ്പിച്ചു.

കുപ്പായ ക്കീശയില്‍ പാട്ടിന്‍റെ റെക്കോഡും അടക്കിയ ശ്വാസവുമായി മരണത്തിന്‍റെ കാലൊച്ചയ് ക്ക് ലോകം മുഴുവന്‍ ചെവിവട്ടം പിടിച്ചു

പോയവര്‍ പാട്ടിനുള്ളിലെ അജ്ഞാത താഴ് വരയില്‍ താമസം തുടങ്ങിയതോടെ
ഗ്ളൂമി സണ്‍ ഡേ കൂടുതല്‍ ഭീതിനിറഞ്ഞതായി. ലോകത്തെ തന്‍റെ ചിറകു കള്‍ കൊണ്ട് അത് മാടിവിളിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പാട്ടു കേട്ടു മരിച്ചവരില്‍ മുന്നില്‍ ഹംഗറിക്കാരാണ്.1984ല്‍ ലോകത്ത് ആത്മഹത്യ ചെയ് ത ഒരുലക്ഷം പേരില്‍ 45.9% പേരും ഹംഗറിയില്‍ നിന്നുള്ളവരായിരുന്നു !.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :