യേശുദാസിന്‍റെ അനശ്വര ഗാനങ്ങള്‍

yesudas
WDWD
യേശുദാസ് കേരളത്തിന്‍റെ സ്വത്താണ്.ഒരുനൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം പിറക്കുന്ന അപൂര്‍വ്വ ഗായകരുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം ത്രിസ്ഥായിയില്‍ പാടാനാവുന്ന അപൂര്‍വ്വ പ്രതിഭ.

അദ്ദേഹം എത്രപാട്ടുകള്‍ പാടിക്കാണും? തീര്‍ച്ച പറയാനാവില്ല. അദ്ദേഹത്തിന്‍റെ സിനിമാ പാട്ടുകളില്‍ മികച്ചവ ഏത്?ശ്രമകരമായ ജോലിയാണത്. ഒരിക്കലും സര്‍വ്വസമ്മതമാകാനിടയില്ലാത്ത ദൌത്യമാണത്.

ഈയിടെ മനോരമ നടത്തിയ അഭിപ്രായ സര്‍ബ്വേയില്‍ 50 കൊല്ലത്തെ മികച്ച സിനിമപാട്ടായി തിരഞ്ഞെടുത്തത്‘പ്രാണ സഖി ഞാന്‍ വെറുമൊരു ...” എന്ന പാട്ടായിരുന്നു .ആതാണോ മികച്ച പാട്ട്? തീര്‍ച്ചയായും അഭിപ്രായ വ്യത്യാസം ഉണ്ടാവും.

ഒരു കരിമൊട്ടിന്‍റെ കഥയാണു നീ, കരിവളയിട്ട കൈയില്‍ ,വെണ്ണിലാവേ നീ കരഞ്ഞത്, മനോജ്ജ്ഞമാ തെളിവാനം,മാലേയമണിയും മാറില്‍ രാവില്‍.., മാമ്പൂ വിരിയുന്ന രാവുകളില്‍.., പണ്ടു പാടിയ പാട്ടില്‍ തുടങ്ങി ഒന്നന്തരം ലളിതഗാങ്ങളുടെ ശെഖരം യയേശുദാസിന്‍റേതായി ഉണ്ട്.

യേശുദാസിന്‍റെ 68 മത് പിറന്നാളാണ്‌‍` ഇന്ന്. അദ്ദേഹം പാടിയ ചില അനശ്വരഗാനങ്ങള്‍ ഓര്‍മ്മപുതുക്കാനായി സൂചിപ്പിക്കട്ടെ.

നിങ്ങള്‍ക്ക് മികച്ചതെന്നു തോന്നുന്ന 5 ഗാനങ്ങള്‍ ഞ്ഞങ്ങളെ അറിയിക്കൂ

നാദബ്രഹ്ന്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ ( കാട്ടുകുരങ്ങ്)
പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
നിത്യ വിശുദ്ധയാം കന്യാമറിയമേ
കരയുന്നോപുഴ ചിരിക്കുന്നോ ( മുറപ്പെണ്ണ്)
മാണിക്യവീണയുമായെന്‍ മനസ്സിന്‍റെ ( കാട്ടുപൂക്കള്‍)
താമസമെന്തേ വരുവാന്‍.. ( ഭാര്‍ഗ്ഗവീ നിലയം)
പൊന്‍‌കിനാവിന്‍ പുഷപരഥത്തില്‍ പൊയ് വരു നീ ( കറുത്ത പര്‍ണ്ണമി)
അജ്ഞാതസഖീ ആത്ന്മസഖീ ( ഒള്ളതുമതി)
നഗരം നഗരം മഹാസാഗരം (നഗരമേ നന്ദി)
സുരുമയെഴുതിയ മിഴികളേ... ( ഖദീജ)
അഗാഥ നീലിമയില്‍ (കാത്തിറ്രുന്ന നിക്കാഹ്)
വേദന വേദന ( ദാഹം)
അമ്പലപ്പറമ്പിലെ ആരാമത്തിലെ ( നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി)

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :