സംഗീതം തണുത്ത പുതപ്പിട്ട് ലോകത്തെ മൂടിയ ഒരു ഞായര്‍

WEBDUNIA|
സംഗീതം തണുത്ത പുതപ്പിട്ട് ലോകത്തെ മൂടിയ ഒരു ഞായര്‍

പാട്ട് : ഗ്ളൂമി സണ്‍ ഡേ.

എഴുതിയത്: ലസോളോ ജാവോര്‍

സംഗീതം: റിസോ സെറീസ്

രാജ്യം: ഹംഗറി

വര്‍ഷം; 1933

'ഈ പാട്ടു കേട്ട് ആത്മഹത്യ ചെയ് തവര്‍ : കണക്കുകള്‍ അപൂര്‍ണ്ണം '


ഒരു പാട്ടിന് ഇങ്ങനെ ഒരടിക്കുറിപ്പ് ഉണ്ടാകുന്നത് അസാധാരണമല്ലെ..?

ഗ്ളൂമി സണ്‍ ഡേ മരണത്തിന്‍റെ പുതപ്പു വലിച്ചിട്ട് എത്ര യധികം പേരെ ജീവനില്‍ നിന്നും രക്ഷിച്ചു?

ഹംഗറിയില്‍ നിന്നാണ് 1933ല്‍ മരണത്തിന്‍റെ ഈ ഗാനം ഉണര്‍ന്നെണീറ്റത്.

മരണം നിറച്ച് ഗ്ളൂമി സണ്‍ ഡേ ലോകത്തിനു നല്‍ കിയത് പിയാനിസ് റ്റായ റിസോ സെറീസാണ്.

ലസ്ളോ ജാവേര്‍ തന്‍റെ പുര്‍വ്വ കാമുകിയെക്കുറിച്ചാണ് ഗ്ളൂമി സണ്‍ ഡേ എഴുതിയത്.പാട്ടു പുറത്തു വന്ന് അധികം വൈകാതെ മരണം അവരേയും എടുത്തു കൊണ്ടുപോയി- ആത് മഹത്യയിലൂടെ !

ഹംഗറിയില്‍ പാട്ടിറങ്ങിയതിനു ശേഷം ആളുകള്‍ കൂട്ടത്തോടെ ആത്മഹത്യയിലേക്ക് പൊയ് ക്കൊണ്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :