വദതു സംസ്കൃതം ജയതു ഭാരതം

സംസ്കൃത വാരാഘോഷം ഇന്നു സമാപിക്കുന്നു

sansrit teaching
WDWD
വേദഭാഷയായ സംസ്കൃതം ഭാരതീയ സംസ്കാരത്തില്‍ രൂഢമൂലമായിരിക്കുന്നു. ഭാരത ഭാരതീ ബന്ധം മൂലം ഒട്ടേറെ പുരാണ ഇതിഹാസങ്ങളും വേദോപനിഷത്തുകളും നമുക്ക് കിട്ടി.

സംസ്കൃത ഭാഷയുടെ ചിറകിലേറി മനനം കൊണ്ടും നിരീക്ഷണം കൊണ്ടും പൂര്‍വ്വ മനീഷിമാര്‍ ആധുനിക ലോകത്തിന് പ്രാപ്തമായ അറിവുകള്‍ രണ്ടായിരമോ മൂവായിരമോ വര്‍ഷം മുമ്പ് സ്വായത്തമാക്കി.

ഭൂമിയെ അമ്മയായും അതിലെ ജീവജാലങ്ങളെ സഹജീവികളായും പര്‍വ്വതങ്ങളേയും നദികളേയും ബന്ധുക്കളായും വായു, ജലം തുടങ്ങിയ പ്രപഞ്ച ശക്തികളെ ദേവതകളായും കണ്ട് വസുധൈവ കുടുംബകം (വിശ്വകുടുംബം) എന്ന സങ്കല്‍പ്പം ഭാരതീയരില്‍ ഉറപ്പിച്ചതും ഈ ഭാഷയായിരുന്നു.

ഭാരതത്തില്‍ ഒട്ടേറെ ഭാഷകള്‍ ഉണ്ടെങ്കിലും അവയില്‍ ഉപയോഗിക്കുന്ന പകുതിയിലേറെ വാക്കുകള്‍ സംസ്കൃതമാണ്. സംസ്കൃതമാണ് എന്നറിയാത്തവിധം അവ ദേശീയ ഭാഷകളുമായി ഇഴുകിച്ചേര്‍ന്നിരിക്കുകയാണ്. തെന്നിന്ത്യയില്‍ തെലുങ്കിലും മലയാളത്തിലുമാണ് ഏറ്റവും കൂടുതല്‍ സംസ്കൃത വാക്കുകളുള്ളത്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :