വദതു സംസ്കൃതം ജയതു ഭാരതം

സംസ്കൃത വാരാഘോഷം ഇന്നു സമാപിക്കുന്നു

sansrit
WDWD
ഇന്ത്യയില്‍ ഇന്ന് 13 സംസ്കൃത സര്‍വ്വകലാശാലകളും 5000 ലേറേ സംസ്കൃത വിദ്യാലയങ്ങളും ഉണ്ട്. ഇത് കൂടാതെ സ്കൂളിലും കോളേജിലും ഉപഭാഷയായോ ബിരുദത്തിനുള്ള വിഷയമായോ സംസ്കൃതം പഠിക്കാനുള്ള സൌകര്യമുണ്ട്.

ഭാരതത്തില്‍ മുന്നൂറിലേറെ വേദപാഠശാലകള്‍ ഉണ്ട്. 7 സംസ്കൃത അക്കാദമികളും സംസ്കൃതത്തിന്‍റെ പാരമ്പര്യ അറിവുകളും ശേഷിയും പ്രകടിപ്പിക്കാനായി കാശി, പുനെ, ശൃംഗേരി, ഉടുപ്പി, ബാംഗ്ലൂര്‍, തിരുപ്പതി, ചെന്നൈ എന്നിവിടങ്ങളില്‍ വാക്യാര്‍ത്ഥ സഭകള്‍ നടക്കുന്നുണ്ട്.

സംസ്കൃത ഭാരതിയാണ് ഇന്ത്യയില്‍ ഭാഷയുടെ നവോത്ഥാനത്തിനായി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇത് വിശ്വ സംസ്കൃത പ്രതിഷ്ഠാനം എന്ന പേരില്‍ അറിയപ്പെടുന്നു. 1981 ല്‍ ബാംഗ്ലൂരില്‍ സംസ്കൃത സംഭാഷണം ആന്തോളനമായി തുടങ്ങിയ സംഘടനായാണ് ഇന്ന് വളര്‍ന്ന് പന്തലിച്ച് സംസ്കൃത ഭാരതിയായി മാറിയത്.

ഭാരത ഭാരതി ബന്ധം സുദൃഢമാക്കാന്‍ സംഘടന വിജയദശമി നാളില്‍ ഭാരതി പൂജ എന്ന അക്ഷരപൂജാ ചടങ്ങ് നടത്താറുണ്ട്. കേരളത്തില്‍ ഇതിനകം 5000 ലേറേ സംസ്കൃത സംഭാഷണ ശിബിരങ്ങള്‍ നടത്തി. ദശദിന സംഭാഷണ ശിബിരങ്ങള്‍ക്കുള്ള പ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :