വദതു സംസ്കൃതം ജയതു ഭാരതം

സംസ്കൃത വാരാഘോഷം ഇന്നു സമാപിക്കുന്നു

sansrit
WDWD
ലോകഭാഷകളുടെ അമ്മയാണ് സംസ്കൃതം. പാശ്ചാത്യ ചരിത്ര ഗവേഷകനും ചിന്തകനും എഴുത്തുകാരനുമായ വില്‍ ഡ്യൂറന്‍റിന്‍റേതാണ് ഈ നിരീക്ഷണം.

എന്നാല്‍ ഈ ഭാഷയുടെ മഹത്വം മനസ്സിലാക്കാന്‍ ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും സംസ്കൃത നവോഥാനത്തിനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്.

1969 ല്‍ ഇന്ത്യ സംസ്കൃതദിനം ആചരിച്ചു തുടങ്ങി. ശ്രാവണ പൌര്‍ണ്ണമി ദിവസമായിരുന്നു അതിന് തെരഞ്ഞെടുത്തത്. രക്ഷാ ബന്ധന്‍ ആഘോഷിക്കുന്ന ദിവസമാണ് ശ്രാവണ പൌര്‍ണ്ണമി. അത് ഫലത്തില്‍ സംസ്കൃത ഭാഷയുടെ കൂടി രക്ഷാ ദിനമായി മാറി.

ആകാശവാണിയില്‍ സംസ്കൃത വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയതും നാടെങ്ങും സംസ്കൃത ദിനാഘോഷങ്ങള്‍ തുടങ്ങിയതും ഇക്കൊല്ലം മുതലായിരുന്നു. വാജ്‌പേയി സര്‍ക്കാര്‍ 2000-01 സംസ്കൃത വര്‍ഷമായി ആചരിച്ച് സംസ്കൃത ഭാഷയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

അക്കൊല്ലം മുതല്‍ സംസ്കൃതദിനം സംസ്കൃത വാരാചരണമായി മാറി. സംസ്കൃത ദിനത്തിന് മുമ്പും പിമ്പുമുള്ള മുമ്മൂന്ന് ദിവസങ്ങള്‍ ചേര്‍ത്താണ് വാരാചരണം നടക്കുക.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :