Last Modified വെള്ളി, 15 മാര്‍ച്ച് 2019 (11:44 IST)
കോൺഗ്രസിന്റെ ഒരു സീറ്റും ആർക്കും വിട്ടു നൽകില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. പരമാവധി സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലും മത്സരിക്കുമോ എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഇടുക്കിയും വടകരയും വിട്ടു നൽകില്ല. ലീഗ്-എസ്ഡിപിഐ കൂടിക്കാഴച്ചയെപ്പറ്റി അറിയില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് ലീഗ് നേതൃത്വമാണെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
ഇടുക്കിയിൽ പി ജെ ജോസഫ് മത്സരിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞിരുന്നു