മഴയ്‌ക്ക് മുമ്പ് കുടപിടിക്കേണ്ടതില്ല; നാണംകെട്ട് മാണിക്കൊപ്പം തുടരണോയെന്ന് പിജെ ജോസഫ് ആലോചിക്കണമെന്ന് കോടിയേരി

 kodiyeri balakrishnan , CPM , km mani , pj joseph , കോടിയേരി ബാലകൃഷ്ണൻ , സിപിഎം , കെഎം മാണി , പിജെ ജോസഫ് , കേരളാ കോൺഗ്രസ്
തിരുവനന്തപുരം| Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (11:58 IST)
നാണം കെട്ട് ഇനിയും കെഎം മാണിയുടെ കൂടെ തുടരണമോ എന്ന് പിജെ ജോസഫ് ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസഫ് പാർട്ടി വിട്ട് വന്നാൽ എൽഡിഎഫിൽ എടുക്കുന്നത് അപ്പോൾ ആലോചിക്കാം. മഴപെയ്യുന്നതിന് മുമ്പ് കുടപിടിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസഫിനെപ്പോലൊരു സമുന്നതനായ നേതാവിന്, കേരളാ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൂടിയായിട്ടും
ആഗ്രഹിച്ച സീറ്റ് കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന് ആ പാർട്ടിയിൽ യാതൊരു വിലയുമില്ല എന്നതാണ് അത് കാണിക്കുന്നതെന്നും കോടിയേരി.

മുതിർന്ന നേതാവായ ജോസഫിന് ഒരു സീറ്റ് ലഭിക്കാത്തത് അദ്ദേഹത്തിന് ആ പാർട്ടിയിൽ സ്വാധീനമില്ല എന്നതിന്‍റെ തെളിവാണ്. അദ്ദേഹം കേരളാ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൂടിയാണെന്നും കോടിയേരി പറഞ്ഞു.

ശബരിമല പ്രചരണ വിഷയമാക്കിയാൽ അതിന്‍റെ പ്രത്യാഘാതം ബിജെപി നേരിടേണ്ടി വരും. ജാതി, മത പ്രചരണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് നടത്തരുതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ചട്ടം ഓർമ്മിപ്പിക്കുക മാത്രമാണ് ഓഫീസർ ചെയ്തത്. ഇത്തരത്തിൽ വോട്ട് പിടിച്ച ചില എംഎൽഎമാരെ അയോഗ്യരാക്കിട്ടുണ്ടെന്നും കോടിയേരി
വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :