കോട്ടയം|
Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (12:25 IST)
കേരളാ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായ പിജെ ജോസഫ് ആവശ്യപ്പെട്ടാല്‍ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നല്‍കാവുന്നതാണെന്ന് പിസി ജോർജ് എംഎല്‍എ.
പതിവായി തോല്‍ക്കുന്നയാളെയാണ് കേരളാ കോണ്‍ഗ്രസ് കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ജോസഫിന് മുന്നില്‍ ചെയ്യാൻ രണ്ട് കാര്യങ്ങള്‍ മാത്രമാണുള്ളത്.
ഒന്ന് രാഷ്ട്രീയം നിര്‍ത്തി പശുക്കറവയും കൃഷിയുമായി പോകാം. അത് ജോസഫിനിഷ്ടമുള്ള തൊഴിലാണ്. അല്ലെങ്കിൽ ഈ അനീതിക്കെതിരെ യുദ്ധം ചെയ്യാമെന്നും പിസി ജോർജ് പറഞ്ഞു.
ജോസഫിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ജോസ് കെ മാണിയുടെ ഇടപെടലാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വി എൻ വാസവനുമായി ജോസ് കെ മാണിക്ക് രഹസ്യ കച്ചവടമുണ്ടായിരുന്നു. ഈ ഇടപാടില്‍
ജോസ് കെ മാണി ലാഭം നേടി. ഇതിന്റെ പ്രത്യുപകാരമാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കിയതെന്നും ജോര്‍ജ് ആരോപിച്ചു.