സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം: സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം രാജിക്കത്ത് നല്‍കി

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ സുധാകരന്‍ സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ക്ക് കത്ത് നല്‍കി. ഷൊര്‍ണ്ണൂരില്‍ സ

പാലക്കാട്, സി പി എം, സി ഐ ടി യു, പി കെ സുധാകരന്‍ Plakkad, CPM, CITU, PK Sudhakaran
പാലക്കാട്| rahul balan| Last Modified വെള്ളി, 25 മാര്‍ച്ച് 2016 (12:39 IST)
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ സുധാകരന്‍ സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ക്ക് കത്ത് നല്‍കി. ഷൊര്‍ണ്ണൂരില്‍ സി ഐ ടി യു ജില്ലാ സെക്രട്ടറി പി കെ ശശിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനമാണ് പുതിയ നീക്കത്തിനു പിന്നില്‍.

ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പാര്‍ട്ടി മീറ്റിങ്ങുകളില്‍ നിന്നും സുധാകരന്‍ വിട്ടു നിന്നിരുന്നു. നിലവില്‍ കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയാണ് പി കെ സുധാകരന്‍. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനായും സുധാകരന്‍ പ്രവര്‍ത്തിക്കുന്നു.

സുധാകരന്റെ എതിര്‍പ്പിനു പുറമെ ജില്ലയുടെ പലഭാഗത്തും പി കെ ശശിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത് പാര്‍ട്ടിക്ക് തലവേദനയാകുകയാണ്. ശ്രീകൃഷ്ണപുരം ഏരിയാകമ്മറ്റിയുടെ വിവിധ ഭാഗങ്ങളില്‍പ്പെട്ട പ്രദേശത്താണ് ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കപ്പെട്ട പി ഉണ്ണിയ്‌ക്കെതിരെയും ഷൊര്‍ണ്ണൂരില്‍ നിശ്ചയിച്ച പി കെ ശശിയ്‌ക്കെതിരെയുമാണ് പോസ്റ്ററുകള്‍ വ്യാപകമായത്. അതേസമയം ഡി വൈ എഫ് ഐയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :