കൊല്ലത്ത് താനോ മുകേഷോ എന്ന കാര്യത്തിൽ പാർട്ടി അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് പി കെ ഗുരുദാസൻ

കൊല്ലത്ത് താനോ മുകേഷോ എന്ന കാര്യത്തിൽ പാർട്ടി അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് പി കെ ഗുരുദാസൻ

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (11:28 IST)
കൊല്ലം മണ്ഡലത്തിൽ മത്സരിപ്പിക്കുന്ന സി പി എം സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ലെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം അറിയിച്ചു. താൻ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നും ഗുരുദാസൻ പറഞ്ഞു.

കൊല്ലത്ത് മുകേഷിനെ സ്ഥാനാർഥിയാക്കുവാൻ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാൽ പാർട്ടി തന്നെ ഒഴുവാക്കുമെന്ന് തോന്നുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. കൊല്ലത്തെ സി പി എം സ്ഥാനാർഥിയെ ചൊല്ലി ജില്ലാ കമ്മിറ്റി യോഗത്തിൽ രണ്ടഭിപ്രായമായിരുന്നു നിലനിന്നത്. ഭൂരിപക്ഷവും പാർട്ടിയുടെ തീരുമാനമാണ് അംഗീകരിച്ചത്.

എന്നാൽ മണ്ഡലം കമ്മിറ്റി യോഗത്തിൽ ഗുരുദാസൻ മത്സരിക്കണമെന്ന വാദമായിരുന്നു കൂടുത‌ൽ ഉയർന്നുകേട്ടത്. ഈ സാഹചര്യത്തിലാണ് പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും തന്നെ ഒഴുവാക്കില്ലെന്ന് വിശ്വസിക്കുന്നുവെന്നും ഗുരുദാസൻ അറിയിച്ചത്. പാർട്ടി തീരുമാനം തന്നെ നടപ്പാക്കണമെന്ന അറിയിപ്പ് സംസ്ഥാന കമിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമന്ന് സംസ്ഥാന സെക്രട്ടറിയംഗം എ, വി ഗോവിന്ദൻ അറിയിച്ചു. വരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സ്ഥാനാർഥിത്വത്തിന്യെ അന്തിമ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :