കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമാകുന്ന രീതിയില്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു; വി എം സുധീരനെക്കാള്‍ സര്‍ക്കാരില്‍ സ്വാധീനമുള്ളത് സന്തോഷ് മാധവന് : കോടിയേരി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കണ്ണൂര്, കോടിയേരി ബാലകൃഷ്ണന്, സി പി എം, ഉമ്മന്‍ചാണ്ടി kannur, kodiyeri balakrishnan, CPM, umman chandi
കണ്ണൂര്| സജിത്ത്| Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (11:56 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമാകുന്ന രീതിയിലാണ് യു ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം ആരോപിച്ചു‍. കൂടാതെ, മിച്ചഭൂമികള്‍ വ്യാപകമായി സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചു കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി പരിഷ്‌കരണനിയമത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭൂമികള്‍ പതിച്ചുനല്‍കുന്നതില്‍ വന്‍അഴിമതിയും ഇപ്പോള്‍ നടക്കുന്നുണ്ട്.
മൂന്നരലക്ഷത്തോളം ജനങ്ങള്‍ ഭൂമിയിലാതിരിക്കുമ്പോള്‍ വന്‍കിടക്കാര്‍ക്കാണ് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നത്. ഈ ഭരണം തുടര്‍ന്നാല്‍ കേരളത്തില്‍ ഭൂമി ബാക്കി ഉണ്ടാകുമോയെന്നും കോടിയേരി ചോദിച്ചു.

സര്‍ക്കാരിന് റിയല്‍എസ്റ്റേറ്റ് താല്‍പര്യമാണെന്നും സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സന്തോഷ് മാധവനെ പോലെയുള്ളവര്‍ക്കെ സാധിക്കുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കെ പി സി സി പ്രസിഡന്റ് വി എം സുധീരനെക്കാള്‍ സര്‍ക്കാരില്‍ സ്വാധീനമുള്ളത് സന്തോഷ് മാധവനാണെന്നും കോടിയേരി ആരോപിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :