ഇൻഡോർ|
സജിത്ത്|
Last Modified ശനി, 4 നവംബര്‍ 2017 (11:14 IST)
സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍. റാണി മരിയ വാഴ്ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം ലത്തീനിൽ കർദിനാൾ അമാത്തോ വായിച്ചു. പ്രഖ്യാപനം ഇംഗ്ലീഷിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഹിന്ദിയിൽ കർദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോയുമാണ് വായിച്ചത്.
ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയാണു റാണി മരിയ. വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയിലാണ് പ്രഖ്യാപനശുശ്രൂഷ നടന്നത്.
കർദിനാൾമാർ, വൈദികർ, അൻപതോളം മെത്രാന്മാർ, വിശ്വാസികൾ,
സന്യസ്തർ ഉൾപ്പെടെ പതിനയ്യായിരത്തിലധികമാളുകള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. എല്ലാവർഷവും ഫെബ്രുവരി 25ന് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ തിരുനാൾ ആഘോഷിക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ആവശ്യപ്പെട്ടു.