എരഞ്ഞിമാവിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍; പദ്ധതി ജൂ​ണി​ൽ ക​മ്മി​ഷ​ൻ ചെ​യ്യു​മെ​ന്ന് ഡി​ജി​എം

എരഞ്ഞിമാവിലെ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍

terror,	gail,	kozhikode,	മുക്കം,	ഗെയില്‍,	തീവ്രവാദം,	സര്‍ക്കാര്‍
കോഴിക്കോട്| സജിത്ത്| Last Modified ശനി, 4 നവം‌ബര്‍ 2017 (10:54 IST)
കോഴിക്കോട് എരഞ്ഞിമാവിലെ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന് ഗെയില്‍. പ​ണി തു​ട​രണമെന്നതാണ് ത​ങ്ങ​ൾ​ക്കു കി​ട്ടി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​മെന്ന് അധികൃതര്‍ അറിയിച്ചു. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രോ മാ​നേ​ജ്മെന്‍റോ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും അവര്‍ വ്യക്തമാക്കി.

ഈ പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ൽ ക​മ്മി​ഷ​ൻ ചെ​യ്യു​മെ​ന്നും പൈപ്പ് ലൈന്‍ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റാന്‍ കഴിയില്ലെന്നും ഗെ​യി​ൽ ഡി​ജി​എം എം.​വി​ജു അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഗെ​യി​ൽ സ​മ​ര​ത്തി​നെ​തി​രാ​യ സ​മ​രം മു​ക്ക​ത്ത് ഇപ്പോളും തു​ട​രു​ക​യാ​ണ്.

ഒ​രു മാ​സ​ത്തിലധികമായി നി​ർ​ത്തി​വ​ച്ചി​രു​ന്ന ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ സ​ർ​വേ ന​ട​ത്തു​ന്ന​തി​നും പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി അ​ധി​കൃ​ത​രും പൊ​ലീ​സും എ​ത്തി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ഗെ​യി​ലിന്റെ വാ​ഹ​നം എ​ര​ഞ്ഞി​മാ​വി​ൽ എ​ത്തി​യ സമയത്ത് വാ​ഹ​ന​ത്തി​ന് നേ​രേ ക​ല്ലേ​റു​ണ്ടാ​യി. പ്ര​തി​രോ​ധം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പൊ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രേ ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി​പേ​ർ​ക്കു പ​രി​ക്കേല്‍ക്കുകയും ചെയ്തിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :