സി ആര്‍ നീലകണ്ഠന് മര്‍ദ്ദനമേറ്റു

കോഴിക്കോട്| WEBDUNIA|
PRO
പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന് മര്‍ദ്ദനമേറ്റു. കോഴിക്കോട് പാലേരിയില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ സി ആര്‍ നീലകണ്ഠനെ മര്‍ദ്ദിച്ചത്. പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് നീലകണ്ഠന്‍ പറഞ്ഞു.

സമീപകാലത്ത് ഒട്ടേറെ വിഷയങ്ങളില്‍ നീലകണ്ഠന്‍ സി പി എമ്മിന് എതിരായ നിലപാട് സ്വീകരിച്ചിരുന്നു. കിനാലൂര്‍ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തിലും സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത് നീലകണ്ഠന്‍ രംഗത്തു വന്നിരുന്നു.

‘ലാവലിന്‍ രേഖകളിലൂടെ‘ എന്ന പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലും എഡിറ്റ്‌ ചെയ്ത് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് കെല്‍ട്രോണിലെ ഉദ്യോഗസ്ഥനായ നീലകണ്ഠനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു.

സി പി എം സഹയാത്രികനായിരുന്ന നീലകണ്ഠന്‍ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും, അദ്ദേഹം സ്വീകരിച്ചിരുന്ന നിലപാടുകള്‍ക്കും പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് ഔദ്യോഗിക വിഭാഗത്തിന്‌ അപ്രിയനാകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :