സ്ത്രീയെ മര്‍ദ്ദിച്ച ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

ലക്നോ| WEBDUNIA|
മാധ്യമങ്ങളുടെ മുന്നില്‍ വച്ച് കൊലക്കേസ് പ്രതിയെ മര്‍ദ്ദിച്ച പൊലീസ് ഇന്‍സ്പെക്ടറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സുല്‍ത്താന്‍‌പൂര്‍ ജില്ലയിലെ മുസാഫിര്‍ഘാന പൊലീസ് സ്റ്റേഷനിലെ എസ് ഐ കൈലാസ് നാഥ് ദ്വിവേദിയെ ആണ് സസ്പെന്‍ഡ് ചെയ്തത്.

സംഗീത എന്ന ദളിത് യുവതിയെ ഭര്‍ത്താവ് ദീപക്കിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. മണിയാരി ഗ്രാമത്തിലെ വീട്ടിലാണ് ദീപക്കിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സാരി കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സംഗീത കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍, മാധ്യമങ്ങളുടെ മുന്നില്‍ വച്ച് അവര്‍ മൊഴിമാറ്റിപ്പറഞ്ഞപ്പോള്‍ ദ്വിവേദിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും സംഗീതയെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇവരെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തതോടെ പൊലീസ് വകുപ്പിന് നടപടി സ്വീകരിക്കേണ്ടി വന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :