യാത്രക്കാരനെ മര്‍ദ്ദിച്ച ഇന്ത്യക്കാരന്‍ പിടിയില്‍

മെല്‍ബണ്‍| WEBDUNIA| Last Modified വ്യാഴം, 4 ഫെബ്രുവരി 2010 (10:25 IST)
ഒരു യാത്രക്കാരനെ കൈയ്യേറ്റം ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്ന് ഒരു ഇന്ത്യന്‍ ടാക്സി ഡ്രൈവറെ വിക്ടോറിയന്‍ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

25 വയസ്സുള്ള യാത്രക്കാരന്‍ ടാക്സി ഡ്രൈവറുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു കൈയ്യേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെക്കന്‍ മെല്‍ബണിലെ അക്‍ലാന്‍ഡ് സ്ട്രീറ്റില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.

വാഗ്വാദത്തിനു ശേഷം മുന്നോട്ട് നടന്ന യാത്രക്കാരനെ ടാക്സി ഡ്രൈവര്‍ പിന്നാലെ ചെന്ന് ആക്രമിക്കുകയായിരുന്നു. അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റും ഇടപെട്ടാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ടാക്സിയില്‍ നിന്ന് ഇറങ്ങി നടന്ന യാത്രക്കാരന്റെ അടുത്തേക്ക് കാര്‍ ഓടിച്ചെത്തിയ ഡ്രൈവര്‍ കാറില്‍ നിന്ന് ഒരു ആയുധം എടുത്ത് യാത്രക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. അപ്പോഴേക്കും ഇന്ത്യന്‍ ടാക്സി ഡ്രൈവര്‍മാരുടെ ഒരു സംഘം അവിടെയെത്തിയതായും ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് വന്ന ഒരു മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :