വൈദ്യുതി നിരക്ക് വര്‍ധന: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
മുന്‍കാലപ്രാബല്യത്തോടെ വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിച്ചത് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കരിനോടും വൈദ്യുതി റെഗുലേറ്ററി കമ്മീഷനോടുമാണ് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടത്. ചീഫ്‌ ജസ്റ്റീസ്‌ മഞ്ജുള ചെല്ലൂരും ജസ്റ്റീസ്‌ എ എം ഷെഫീഖും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ്‌ വിശദീകരണം തേടിയത്‌.

സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും വന്‍കിട ഉപഭോക്‌താക്കളില്‍ നിന്നുമുള്ള കുടിശിക പിരിച്ചെടുക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന്‌ ബോര്‍ഡിന്‌ 537 കോടി രൂപയും സ്വകാര്യ ഉപഭോക്താക്കളില്‍ നിന്ന്‌ 568 കോടി രൂപയും കുടിശികയായി ലഭിക്കാനുണ്ടെന്ന്‌ കെഎസ്‌ഇബി കോടതിയില്‍ വ്യക്തമാക്കി.

വാട്ടര്‍ അതോറിറ്റി 302 കോടി രൂപയും ടിസിഎല്‍ കമ്പനി 235 കോടി രൂപയും കുടിശിക വരുത്തിയിട്ടുണ്ട്‌. ഈ തുകകള്‍ പിരിച്ചെടുക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനായി പ്രത്യേക ബെഞ്ച്‌ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :