ലോഡ് ഷെഡിംഗ് ഒരു മണിക്കൂര്‍; മുഖ്യമന്ത്രിക്ക് ആശയകുഴപ്പം

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഒരു മണിക്കൂര്‍ വൈദ്യുതിനിയന്ത്രണത്തിന് മന്ത്രിസഭായോഗത്തിന്റെ തത്വത്തില്‍ അംഗീകാരം. കെ എസ് ഇ ബി ശുപാര്‍ശയെത്തുടര്‍ന്ന് സംസ്‌ഥാനത്ത്‌ അരമണിക്കൂര്‍ ലോഡ്‌ഷെഡിംഗ്‌ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ മുഖ്യമന്ത്രിക്ക് തന്നെ ആശയക്കുഴപ്പമായി.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാവാത്ത സാഹചര്യമാണുള്ളതെന്നും ലോഡ്‌ഷെഡിംഗിന് മന്ത്രിസഭാ തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ്‌ ഇത്തരത്തിലൊരു ആവശ്യവുമായി വൈദ്യുതി ബോര്‍ഡ്‌ രംഗത്തെത്തിയതെന്നും മുഖ്യമന്തി പറഞ്ഞു‌.

ചാര്‍ജ്‌ വര്‍ധന ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വൈദ്യുതിയുടെ ഉപഭോഗത്തില്‍ കുറവുണ്ടായിട്ടില്ലെന്ന്‌ മാത്രമല്ല, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 15% ഉപഭോഗം കൂടിയതായും വൈദ്യുതി ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഉത്‌പാദനം കുറഞ്ഞുവരികയാണ്‌. ദിവസം തോറും ഉപഭോഗം ഉയരുന്ന സാഹചര്യത്തില്‍ ഒരു മണിക്കൂറിലേറെ സമയം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സംസ്‌ഥാനത്ത്‌ കടുത്ത വൈദ്യുതി പ്രതിസന്ധിനേരിടേണ്ടി വരുമെന്നും കെ എസ്‌ ഇ ബി അറിയിച്ചിരുന്നു..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :