ജി വി രാജ ഫുട്ബോള്‍: കെ എസ് ഇ ബിയും പൊലീസും സെമി ഫൈനലില്‍

തിരുവനന്തപുരം | WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ജി വി രാജ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സെമിഫൈനലില്‍ കേരളപൊലീസും കെ എസ് ഇ ബിയും ഏറ്റമുട്ടും. ഇന്നലെ നടന്ന നിര്‍ണായക മത്സരങ്ങളില്‍ വിജയം നേടിയാണ് രണ്ട് കേരള ടീമുകളും സെമിപോരാട്ടം ഉറപ്പിച്ചത്.

പൊലീസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെസ ഗോവയെ കീഴടക്കിയപ്പോള്‍ കെ എസ് ഇ ബി ഏകപക്ഷീയമായ ഏകഗോളിന് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയെയാണ് തോല്‍പ്പിച്ചത്. കഴിഞ്ഞദിവസം മോഹന്‍ബഗാന്‍ അക്കാഡമിക്കെതിരെ ഹാട്രിക് നേടിയിരുന്ന നാസറുദ്ദീന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് ഇന്നലെ പൊലീസ് വിജയം കണ്ടത്. അലെക്സ് എഴുപത്തിഒന്‍പതാം മിനിട്ടില്‍ നേടിയ ഗോളിനാണ് ഐ.സി.എഫിനെ കെ.എസ്.ഇ.ബി കീഴടക്കിയത്.

നാളെയാണ് സെമിഫൈനലുകള്‍ തുടങ്ങുന്നത്. ആദ്യസെമിയില്‍ എസ്.ബി.ടിയും ടൈറ്റാനിയവുമാണ് ഏറ്റുമുട്ടുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :