റാഞ്ചല്‍ വിവാദം: യാത്രക്കാരുടെ മൊഴിയെടുത്തു

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന പൈലറ്റിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരില്‍ നിന്ന് മൊഴിയെടുത്തു. ആറ് യാത്രക്കാരില്‍ നിന്നാണ് മൊഴിയെടുത്തത്. വലിയതുറ പൊലീസ്‌ സ്റ്റേഷനിലാണ്‌ ഇവരുടെ മൊഴി രേഖപ്പെടുത്തിയത്‌. നേരത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു വിമാന ജീവനക്കാരില്‍ നിന്ന്‌ അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

കൊച്ചിയില്‍ ഇറക്കേണ്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതായിരുന്നു സംഭവങ്ങള്‍ക്ക് കാരണമായത്. യാത്രക്കാര്‍ ശക്തമായി പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ വിമാനം റാഞ്ചുന്നു എന്ന് കാണിച്ച് വനിതാ പൈലറ്റ് സന്ദേശം അയക്കുകയായിരുന്നു.

മോശം കാലാവസ്ഥ മൂലമാണ് വിമാനം കൊച്ചിയിലിറങ്ങാതെ തിരുവനന്തപുരത്ത്‌ ഇറക്കിയത്. എന്നാല്‍ പിന്നീട്‌ കൊച്ചിയിലേക്ക്‌ തിരിച്ചുപോകുന്നില്ലെന്നും ഡ്യൂട്ടി സമയം കഴിഞ്ഞെന്നും പൈലറ്റ്‌ അറിയിച്ചതോടെ യാത്രക്കാര്‍ ക്ഷുഭിതരാകുകയായിരുന്നു. ഇതിനിടയിലാണ്‌ യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന്‌ പൈലറ്റ്‌ സന്ദേശം അയച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :