മുഖ്യമന്ത്രി എ കെ ആന്റണിയുമായി കൂടികാഴ്ച നടത്തി

കൊച്ചി| JOYS JOY| Last Modified ശനി, 28 മാര്‍ച്ച് 2015 (10:27 IST)
കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്നങ്ങള്‍ യു ഡി എഫില്‍ പ്രതിസന്ധി തീര്‍ക്കുന്നതിനിടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. എറണാകുളം ഗസ്റ്റ് ഹൌസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

അതേസമയം, യു ഡി എഫില്‍ തല്‍ക്കാലം പ്രതിസന്ധിയില്ലെന്ന് എ കെ ആന്റണി പറഞ്ഞു. വെള്ളിയാഴ്ച കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫില്‍ പ്രതിസന്ധിയില്ല. യു ഡി എഫിലെ പ്രശ്‌നം മുഖ്യമന്ത്രിയും കേരളത്തിലെ മുന്നണി നേതാക്കളും ചേര്‍ന്ന് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇതിലും വലിയ പ്രതിസന്ധികള്‍ യു ഡി എഫ് പരിഹരിച്ചിട്ടുണ്ടെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :