ജോര്‍ജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി കത്ത് തന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Updated: വെള്ളി, 27 മാര്‍ച്ച് 2015 (14:28 IST)
ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പി സി ജോര്‍ജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി തനിക്ക് കത്ത് നല്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

ജോര്‍ജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി കത്തു നല്കി. ഇക്കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്
ജോര്‍ജ് യു ഡി എഫില്‍ തുടരുമെന്നതില്‍ ശുഭാപ്തി വിശ്വാസമുണ്ട്.

കത്ത് നല്കിയതിനു ശേഷം മാണിയുമായി സംസാരിച്ചു. ഇനി മറ്റുള്ള നേതാക്കളുമായി സംസാരിച്ചതിനു ശേഷം തീരുമാനിക്കും.
എല്ലാവരുമായും യോജിക്കുന്ന തീരുമാനമെടുക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :