മലപ്പുറത്ത് സ്ഫോടകശേഖരം പിടികൂടി

മലപ്പുറം| WEBDUNIA|
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് ഒരു കടയില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി.
മഞ്ചേരിക്കടുത്ത് പാണ്ടിക്കാട് ഉള്ള ഒരു രാസവള കടയില്‍ നിന്നാണ് സ്ഫോടക വസ്തു ശേഖരം പിടികൂടിയത്.

100 ചാക്ക് അമോണിയം നൈട്രേറ്റ്, 84 ഡിറ്റണേറ്ററുകള്‍ ഫ്യൂസ് വയറുകള്‍ എന്നിവയാണ് പിടികൂടിയത്. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.

മഞ്ചേരി തോട്ടുമുക്കത്ത് അബ്ദുള്‍ റഹ്മാന്‍റെ 'കോയാസ്' എന്ന പേരിലുള്ള വളം ഡിപ്പോയില്‍ നിന്നും ഇയാളുടെ തന്നെ വളം ഗോഡൗണില്‍ നിന്നുമാണ് സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തത്. ഇത്രയും കൂടുതല്‍ രാസവസ്തുക്കള്‍ ശേഖരിക്കാനുള്ള ലൈസന്‍സ് അബ്ദുള്‍ റഹ്മാനില്ലെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം എസ് പി സേതുരാമന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :