മനുഷ്യമെട്രോയില്‍ കൃഷ്ണയ്യരും പിണറായിയും രഞ്ജിത്തും ചുള്ളിക്കാടും

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
കൊച്ചി മെട്രോ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങള്‍ ‘മനുഷ്യമെട്രോ‘ തീര്‍ത്തു. ആലുവ പുളിഞ്ചോടു മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയായിരുന്നു മനുഷ്യമെട്രോ. മനുഷ്യമെട്രോയുടെ ആദ്യകണ്ണി പുളിഞ്ചോട്ടില്‍ ഡോ. ടോണി ഫെര്‍ണാണ്ടസായിരുന്നു. എല്‍ ഡി എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വന്‍ പേട്ടയില്‍ അവസാന കണ്ണിയായി.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കൊച്ചി നഗരവികസന സമിതി ചെയര്‍മാന്‍ ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യര്‍, പി സി തോമസ്‌, വി സുരേന്ദ്രന്‍പിള്ള, കെ പി രാജേന്ദ്രന്‍, എം എം ലോറന്‍സ്‌, രാമചന്ദ്രന്‍ കടന്നപ്പള്ളി, ബിനോയ്‌ വിശ്വം, ടി പി പീതാംബരന്‍ മാസ്റ്റര്‍, സംവിധായകരായ രഞ്ജിത്, ആഷിക് അബു, അന്‍‌വര്‍ റഷീദ്, അമല്‍ നീരദ്, സാംസ്കാരികപ്രവര്‍ത്തകരായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, സി എന്‍ കരുണാകരന്‍, ജോണ്‍ പോള്‍, കെ എല്‍ മോഹനവര്‍മ, ബിജിബാല്‍, സി പി സുധാകരപ്രസാദ്‌ തുടങ്ങിയവരും അനവധി സംഘടനകളുടെ പ്രതിനിധികളും മനുഷ്യമെട്രോയില്‍ അണിനിരന്നു.

ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സൈറണ്‍ മുഴങ്ങിയതോടെയാണ്‌ എം ജി റോഡിന്‍റെ ഇടതുവശത്തായി മനുഷ്യമെട്രോ അണിനിരന്നത്‌. മനുഷ്യമെട്രോയില്‍ പങ്കെടുത്തവര്‍ കൊച്ചിമെട്രോയുടെ സംരക്ഷണത്തിനായി പ്രതിജ്ഞ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :