വി എസ് വരാത്തതില്‍ ദുഃഖം: ആന്റണി

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി എസ്‌ അച്യുതാനന്ദന്‍ വിട്ട് നിന്നതില്‍ ദുഃഖമുണ്ടെന്ന്‌ എ കെ ആന്റണി. മെട്രോ പദ്ധതിക്കായി വി എസ്‌ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.

വികസന കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ്‌ തന്റെ അഭിപ്രായം. താന്‍ സ്വന്തം നാടായ ചേര്‍ത്തലയില്‍ അന്തിയുറങ്ങിയതിനേക്കാള്‍ കൂടുതല്‍ കൊച്ചിയിലാണ്‌ അന്തിയുറങ്ങിയിട്ടുള്ളതെന്നും ആന്റണി പറഞ്ഞു. കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടിയുടെ കാലത്തു തന്നെ പദ്ധതി പൂര്‍ത്തീകരിച്ച്‌ എല്ലാവര്‍ക്കും ഒരുമിച്ച്‌ സഞ്ചരിക്കാനുള്ള സാഹചര്യമൊരുങ്ങട്ടെയെന്ന്‌ ആശംസിക്കുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :