ലാവ്‌ലിന്‍ കേസ്: തുടരന്വേഷണം വേണ്ടെന്ന് കോടതി

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ലാവ്‌ലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി തള്ളി. ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാര്‍, ഇഎംഎസ്‌ സാംസ്കാരികവേദി, നെയ്യാറ്റിന്‍കര പി നാഗരാജ്‌ എന്നിവരുടെ ഹര്‍ജികളാണ്‌ തള്ളിയത്‌. കേസില്‍ സിബിഐ നടത്തിയ അന്വേഷണം തൃപ്‌തികരവും പക്ഷപാത രഹിതവുമാണെന്ന്‌ കോടതി വിലയിരുത്തി.

ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയനും മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇവരുടെ പങ്കിനെക്കുറിച്ചു തുടരന്വേഷണം വേണമെന്നുമാണു ഹര്‍ജിക്കാരുടെ ആവശ്യം. ഇടപാടില്‍ മുന്‍ മന്ത്രിമാരായ ടി ശിവദാസമേനോന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസ് വിചാരണ ബോധപൂര്‍വം തടസപ്പെടുത്താനാണ് തുടര്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതെന്ന് സിബിഐ കോടതിയില്‍ ചൂണ്ടികാട്ടിയിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ ഹര്‍ജിക്കാരില്‍ ഒരാളായ നെയ്യാറ്റിന്‍കര നാഗരാജു അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :