ബസില്‍ യുവതിയെ കടന്നുപിടിച്ച വിമുക്തഭടന്‍ പൊലീസ് പിടിയില്‍

കോട്ടയം| WEBDUNIA|
PRO
കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയെ കടന്നുപിടിച്ച വിമുക്തഭടന്‍ പൊലീസ് പിടിയില്‍. കോട്ടയം പെരുന്പായിക്കാട് ഇടമറ്റത്ത് പികെ വര്‍ഗീസിനെയാണ് ഉദയംപേരൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.

കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസില്‍വച്ച് തലയോലപ്പറന്പ് സ്വദേശിനിയായ യുവതിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. യുവതിയുടെ സീറ്റിന് പിറകിലിരിക്കുകയായിരുന്നു വര്‍ഗീസ്. തുടര്‍ന്ന് യാത്രക്കിടെ സീറ്റിനിടയിലൂടെ കൈകൊണ്ട് ശല്യംചെയ്യുകയായിരുന്നു.

തുടര്‍ന്ന് ബസില്‍ വെച്ച് യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്ത ഇയാള്‍ യുവതി പൊലീസിനെ ഫോണില്‍ വിളിക്കുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ടക്ടറും യാത്രക്കാരും പിന്നാലെ ഓടി ഇയാളെ പിടികൂടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :