തൊടുപുഴയില്‍ സ്വകാര്യ ബസ്‌ കത്തിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്

തൊടുപുഴ| WEBDUNIA|
PRO
തൊടുപുഴയില്‍ സ്വകാര്യ ബസ്‌ കത്തിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ബസ്‌ ഇടിച്ചു ബിരുദ വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്നാണു ബസ്‌ കത്തിച്ചത്‌.

ബസുകള്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച്‌ താലൂക്കില്‍ നാളെ രാവിലെ മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കാനിരിക്കുകയാണ്‌. വെള്ളിയാഴ്ച മങ്ങാട്ടുകവലയ്ക്കു സമീപം ദിശ തെറ്റിച്ചെത്തിയ സ്വകാര്യ ബസിടിച്ചാണു തെക്കുംഭാഗം സ്വദേശി ജ്യോതിഷ്‌ രാജ്‌ മരിച്ചത്‌.

സംഭവത്തില്‍ പരുക്കേറ്റ കോളപ്പുറം സ്വദേശി വിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :