കൊച്ചിയില്‍ സ്വകാര്യ ബസില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; ഒളിവില്‍ പോയ കണ്ടക്ടര്‍ക്കായി പൊലീസ് തിരച്ചില്‍

കൊച്ചി| WEBDUNIA|
PRO
നഗരമധ്യത്തില്‍ ഓടുന്ന ബസ്സില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും ബസ് കണ്ടക്ടറുമായ മാടവന പള്ളിനട വീട്ടില്‍ അപ്പുവിനായി പൊലീസ് അന്വേഷണം ഊര്‍ജിതം.

ആലുവ-പനങ്ങാട് റൂട്ടിലോടുന്ന 'സിറ്റിസണ്‍' ബസ്സില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യുവതിക്ക് നേരെ മാനഭംഗശ്രമം നടന്നത്. സംഭവത്തില്‍ ബസ്സുടമയുടെ മകന്‍ എളമക്കര സ്വദേശി ദിലീപ് (32) അറസ്റ്റിലായിരുന്നു.

ഇയാളുടെ സ്വദേശമായ അടിമാലി ഉള്‍പ്പെടെ ഇടുക്കി ജില്ലയുടെ വിവിധയിടങ്ങളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ദിലീപിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :