പോപ്പുലര്‍ ഫ്രണ്ട് ജനവികാരം ഇളക്കിവിടുന്നു: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് ഉന്നതതലയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതവികാരം ഇളക്കിവിടുന്ന പ്രവര്‍ത്തനമാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റേ0തെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കേരളത്തിലെ ഭൂരിപക്ഷം മുസ്ലീംങളും പോപ്പുലര്‍ ഫ്രണ്ടിനെതിരാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാനാന്തര ബന്ധങ്ങള്‍ അന്വേഷിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

പൊലീസില്‍ ഭീകരവിരുദ്ധ പ്രത്യേക വിഭാഗത്തിന്‌ രൂപം നല്‍കാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അറിയിച്ചു. പൊലീസിന്‍റെ ആഭ്യന്തര ആവശ്യത്തിനായി ഡിജിറ്റല്‍-ക്രിമിനല്‍ ഗാലറി രൂപീകരിക്കാനും തീരുമാനമായി. പൊലീസില്‍ ചേരിതിരിവ് ഉണ്ടെന്ന പ്രചാരണം അന്വേഷണം ദുര്‍ബലമാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. കേരളത്തില്‍ മാവോയിസ്റ്റ് പരിശീലന ക്യാമ്പുകള്‍ നടക്കുന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :