തടവുകാര്‍ വിദേശരാജ്യങ്ങളിലേക്ക് വിളിച്ചു: മുഖ്യമന്ത്രി

ഉമ്മന്‍‌ചാണ്ടി
തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ഫോണ്‍വിളിയും തീവ്രവാദബന്ധവും അന്വേഷിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജയിലില്‍ നിന്ന് തടവുകാര്‍ വിദേശരാജ്യങ്ങളിലേക്കു പോലും വിളിക്കുന്നതായി വ്യക്‌തമായിട്ടുണ്ട്‌. ഇതു സംബന്ധിച്ച അന്വേഷണത്തിനു കേന്ദ്ര ഏജന്‍സികളുടെ സഹായം തേടും. ജയിലധികൃതരുടെ റിപ്പോര്‍ട്ട്‌ ഗൗരവമായി പരിഗണിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ തീവ്രവാദബന്ധം സംബന്ധിച്ചു ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജു എബ്രാഹാമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്നു സ്പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചു.

ഉപഗ്രഹഫോണുകള്‍ പോലും നിരന്തരം ഉപയോഗിക്കുന്ന തരത്തില്‍ ശക്തമായ തീവ്രവാദശൃംഖല ജയിലുകളില്‍ പ്രവര്‍ത്തിക്കുന്നതായി വ്യാഴാഴ്ചയാണ് എ ഡി ജി പി ഡോ അലക്‌സാണ്ടര്‍ ജേക്കബ് റിപ്പോര്‍ട്ട് നല്‍കിയത്. .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :